Categories: Kanjirapally

പതിനൊന്നു വർഷങ്ങളായി തകർന്ന് കിടക്കുന്ന കാഞ്ഞിരപ്പള്ളി പേട്ട സ്‌കൂൾ വളപ്പിലെ ഇൻഡോർ സ്റ്റേഡിയം ഇഴജന്തുക്കൾക്ക് താവളം ; അടിയന്തിരമായി പൊളിച്ചു നീക്കണമെന്ന് ഡോ. എൻ. ജയരാജ് എംഎൽഎ.

കാഞ്ഞിരപ്പള്ളി : നിർമ്മാണം പൂർത്തിയാക്കി നാല് മാസങ്ങൾക്കുള്ളിൽ നിലംപൊത്തിയ കാഞ്ഞിരപ്പള്ളി പേട്ട സ്‌കൂൾ വളപ്പിലെ വോളീബോൾ ഇൻഡോർ സ്റ്റേഡിയം പവിലിയൻ, പതിനൊന്നു വർഷങ്ങൾ കഴിഞ്ഞിട്ടും മാറ്റമില്ലാതെ വീണ അതേപടിയിൽ കഴിയുന്നു. ആന്റോ ആന്റണി എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച് നാലാം മാസം പിന്നിട്ടപ്പോൾ കാറ്റിൽ നിലം പതിക്കുകയായിരുന്നു . സ്റ്റേഡിയത്തിന്റെ തൂണ് നിർമ്മാണത്തിലെ അപാകതയാണ് കാരണം എന്നാണ് ആരോപണം . .

30 അടി ഉയരവും 28 മീറ്റർ നീളവും 16 മീറ്റർ വീതിയിലും നിർമ്മിച്ച ഇത് നിലം പതിച്ചിട്ട് 11 വർഷം കഴിയുമ്പോഴും ഇതിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനോ പുതിയത് നിർമ്മിക്കുവാനോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല . അത് നിർമ്മിച്ച കരാറുകാരനെതിരെയുള്ള വിജിലൻസ് കേസാണ് കാരണമായി പറയുന്നത്.

ഗവ. ചീഫ് വിപ്പ് ഡോ:എൻ ജയരാജിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പേട്ട ഗവ. ഹൈസ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുവാൻ തുക അനുവദിച്ചുവെങ്കിലും, ഇതിന്റെ അവശിഷ്ടങ്ങൾ കിടക്കുന്നതു കാരണം എസ്റ്റിമേറ്റ് എടുക്കുന്നതിനും മറ്റും കഴിഞ്ഞിട്ടില്ല. തകർന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്താൽ , ഉടൻ അവിടെ പുതിയ കെട്ടിടം പണിയാമെന്ന്, സ്ഥലം സന്ദർശിച്ച ഡോ. എൻ. ജയരാജ് എംഎൽഎ പറഞ്ഞു.

തകർന്നു വീണ ഇൻഡോർ സ്റ്റേഡിയവും പരിസര പ്രദേശങ്ങളും കാടുപിടിച്ചു കിടക്കുകയാണ്. ഇതിനോടു ചേർന്നാണ് എം ജി യൂണിവേഴ്സിറ്റിയുടെ ബി. എഡ് സെൻറ്റർ, പേട്ട ഗവ. ഹൈസ്കൂൾ, ഐ.എച്ച്.ആർ.ഡി കോളേജ് എന്നിവ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം മൂർഖൻ പാമ്പുകൾ ഇവിടെ പ്രത്യക്ഷപ്പെട്ടിരുന്നു. വനം വകുപ്പും അഗ്നിശമന സേനയുമെത്തി ഏറെ പരിശ്രമം നടത്തിയിട്ടും പാമ്പുകളെ കണ്ടെത്താനായില്ല. കൽക്കെട്ടിൽ ഇവ ഒളിച്ചു. പാമ്പുകൾക്ക് താവളമായ ഇൻഡോർ സ്റ്റേഡിയം പുതുക്കി നിർമ്മിച്ചാൽ വോളീബോളിന്റെ ഈറ്റില്ലമായ കാഞ്ഞിരപ്പള്ളിക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്ന് നാട്ടുകാർ പറയുന്നു.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago