വില്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി സ്ത്രീ ഉള്‍പ്പെടെ 3 പ്രതികള്‍ പിടിയില്‍. കാരാപ്പുഴ സ്വദേശികളായ ഈശ്വരി ഗണേശന്‍, അഖില്‍ പി രാജ്, കാഞ്ഞിരം സ്വദേശി അക്ഷയ് സി അജി എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്‌ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം പുലര്‍ച്ചെ 12.30 മണിയോടെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കോട്ടയം വെസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിരോധിത ലഹരി വസ്തുവായ കഞ്ചാവ് പിടികൂടിയത്.
കോട്ടയം പയ്യമ്ബളിച്ചിറ ഭാഗത്തെ വീടിന്റെ കിടപ്പുമുറിയില്‍ വില്‍പ്പനയ്ക്കായി സിപ്പ് ലോക്ക് കവറുകളിലാക്കി സൂക്ഷിച്ചിരുന്ന 1.713 കിലോഗ്രാം കഞ്ചാവാണ് പൊലീസ് കണ്ടെത്തിയത്. ഈ വീട്ടില്‍ ഒന്നാം പ്രതിയായ ഈശ്വരിയും കുടുംബവുമാണ് താമസിച്ചുവന്നിരുന്നത്. കേസിലെ പ്രതികളായ അഖില്‍ അക്ഷയ് എന്നിവര്‍ എം ഡി എം എ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ കച്ചവടത്തിനായി സൂക്ഷിച്ച കേസുകളില്‍ പ്രതികളാണ്. അറസ്റ്റിന് പിന്നാലെ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…