കാറുണ്ടെന്നു കരുതി ജനങ്ങളുടെ നെഞ്ചത്തേക്ക് ഓടിച്ചു കയറ്റണോ.. അമിതവേഗത്തില്‍ കാറോടിച്ചു യുവാക്കള്‍ നടത്തുന്ന പരാക്രമങ്ങള്‍ കോട്ടയത്ത് ആവര്‍ത്തിക്കുകയാണ്.ഭരണങ്ങാനം തലപ്പുലത്ത് അമിത വേഗതയിലെത്തി തെള്ളിയാമറ്റം ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ ഇടിപ്പിച്ചു കടന്നു കളഞ്ഞ യുവാവിനെ പ്രദേശവാസികള്‍ പിന്തുടര്‍ന്നു പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
മേലുകാവ് സ്വദേശി ജോവാന്‍ (20) ആണു പിടിയിലായത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ വീട്ടിപ്പറമ്ബ് ഭാഗത്തുനിന്നും അമിത വേഗതയിലെത്തിയ കാറാണ് ഇലക്ഷനുമായി ബന്ധപ്പെട്ട മീറ്റിങ് കഴിഞ്ഞിറങ്ങിയ പ്രദേശ വാസികളുടെ ഇടയിലേക്ക് ഓടിച്ചു കയറ്റിയത്. ആളുകള്‍ ഓടിമാറിയത്തിനാല്‍ ഒഴിവായത് വന്‍ ദുരന്തമാണ്..
സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറില്‍ ഇടിച്ചു തകര്‍ന്നിട്ടും വാഹനം നിര്‍ത്താതെ പോയ ജോവാനെ പ്രദേശവാസികള്‍ പിന്തുടര്‍ന്ന് പിടികൂടി ഈരാറ്റുപേട്ട പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണു പാലായില്‍ അമിത വേഗത്തില്‍ എത്തിയ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചു യാത്രക്കാരി തെറിച്ചു റോഡിലേക്കു വീണിരുന്നു.
ഇവരുടെ മുകളിലേക്കു ഓട്ടോറിക്ഷ വീണു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവ സ്ഥലത്തു നിന്നു രക്ഷപെട്ട കാര്‍ ഓടിച്ച ജോര്‍ജ്കുട്ടി എന്നയാള്‍ പോലീസിനു മുന്നില്‍ ഡമ്മി ഡ്രൈവറെ ഇറക്കി രക്ഷപെടാന്‍ ശ്രമിച്ചിരുന്നു. പോലീസ് വിശദമായ അന്വേഷണം നടത്തിയതോടെയാണ് ആള്‍മാറാട്ടം പുറത്തായത്.
ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് പാലായില്‍ അധ്യാപക വിദ്യാര്‍ഥി അമിത വേഗത്തില്‍ ഓടിച്ച കാര്‍ സ്‌കൂട്ടറുകളില്‍ ഇടിച്ചു സ്‌കൂള്‍ കുട്ടിയും അമ്മയും ഉള്‍പ്പടെ മൂന്നു പേര്‍ മരിച്ചത്.
സി.എം.എസ്. കോളജ് വിദ്യാര്‍ഥി മദ്യപിച്ചു വാഹനമോടിച്ചു നിരവധി വാഹനങ്ങളില്‍ ഇടിച്ചു അപകടം ഉണ്ടാക്കിയിരുന്നു.
കാഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തും ഈരാറ്റുപേട്ടയിലും സമാന രീതിയില്‍ വാഹനം ഓടിച്ച യുവാക്കള്‍ പിടിയിലായിരുന്നു.
ലഹരി ഉപയോഗിച്ചായിരുന്നു യുവാക്കളുടെ പരാക്രമം. അതേസമയം മദ്യമല്ലാതെ മറ്റു ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചുള്ള ഡ്രൈവിങ് തടയാനോ പരിശോധിക്കാനോ പോലീസിനു വേണ്ടത്ര സംവിധാനങ്ങളില്ലെന്ന പരാതിയുണ്ട്.
കഞ്ചാവ് അടക്കമുള്ള എല്ലാ ലഹരിയും പരിശോധന നടത്താന്‍ ഉപയോഗിക്കുന്ന ആല്‍ക്കോ വാന്‍ പോലുള്ള സംവിധാനങ്ങള്‍ ഭൂരിഭാഗം ജില്ലകളിലും അനുവദിച്ചിട്ടില്ല. ഇത്തരം സംവിധാനങ്ങള്‍ അതിവേഗം നടപ്പാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…