കാഞ്ഞിരപ്പളളി :-ദേശീയതലത്തിൽ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന “സ്വച്ഛതാ കീ സേവ 2025” ക്യാമ്പയിൻ കാഞ്ഞിരപ്പളളി ബ്ലോക്ക് തല ഉദ്ഘാടനം പ്രസിഡൻറ് അജിത രതീഷ് നിർവ്വഹിച്ചു. ശുചീകരണ-ബോധവത്ക്കരണ പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ വിവിധ പരിപാടികൾ, കുടുംബശ്രീ, എൻ.എസ്.എസ്.. എൻ.സി.സി., സന്നദ്ധ സംഘടനകൾ, ക്യാമ്പയിൻറെ ഭാഗമാവും. ഹരിതകർമ്മ സേനാംഗങ്ങൾക്കായി പഞ്ചായത്ത് അടിസ്ഥാനത്തിൽ മെഡിക്കൽ ക്യാമ്പും, ഹെൽത്ത് കാർഡ് വിതരണവും നടത്തപ്പെടും. ഹയർ സെക്കണ്ടറി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി “വെയ്സ്റ്റ് ടു ആർട്ട്” മത്സരവും, എക്സിബിഷനും ക്യാമ്പയിൻറെ ഭാഗമായി സംഘടിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്ർറ അജിത രതീഷ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ. ജോളി മടുക്കക്കുഴി വിവിധ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സണ്ർമാരായ ഷക്കീലാ നസീര്ർ,ജയശ്രീ ഗോപിദാസ്, ഡിവിഷൻ അംഗങ്ങൾമാരായ റ്റി.എസ് ക്യഷ്ണകുമാര്ർ,പികെ പ്രദീപ്,ജോഷി മംഗലം,കെ.എസ് എമേഴ്സണ്ർ,രത്നമ്മ രവീന്ദ്രന്ജൂബി അഷറഫ്,അനു ഷിജു ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ സജീഷ് എസ്., ഉദ്യോഗസ്ഥർമാരായ അജേഷ് കുമാര്ർ,പ്രശാന്ത് സി,ഐ.ഒ ഫൈസല്ർ ശുചിത്വ മിഷൻ ആർ.പി. തുടങ്ങിയവർ പങ്കെടത്തു. ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ടി.ജെ. മോഹനൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…