കാഞ്ഞിരപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ കാഞ്ഞിരപ്പള്ളിയിലെത്തുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ ഡോ. എൻ. ജയരാജ് (കാഞ്ഞിരപ്പള്ളി), അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ (പൂഞ്ഞാർ) എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥമാണ് മുഖ്യമന്ത്രി എത്തുന്നത്.
വിശദാംശങ്ങൾ:
• തീയതി: മാർച്ച് 25
• സമയം: രാവിലെ 11 മണി
• സ്ഥലം: തോംസൺ സ്റ്റേഡിയം (ആനത്താനം ഗ്രൗണ്ട്), പേട്ട കവല, കാഞ്ഞിരപ്പള്ളി
മണ്ഡലത്തിലെ വികസന തുടർച്ചയ്ക്കും ഇടതുപക്ഷ മുന്നേറ്റത്തിനുമായി സംഘടിപ്പിക്കുന്ന ഈ ബഹുജന പൊതുസമ്മേളനത്തിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കും. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലെ വോട്ടർമാരെയും പ്രവർത്തകരെയും അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി സംസാരിക്കും.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…