കാഞ്ഞിരപ്പള്ളിയിൽ ബസിൽനിന്ന് വിദ്യാർഥിനി തെറിച്ചു വീണ സംഭവം ; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു

കാഞ്ഞിരപ്പള്ളി : ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും വിദ്യാർഥിനി റോഡിലേക്ക് തെറിച്ചു വീണ സംഭവത്തിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് 6 മാസത്തേക്കു സസ്പെൻഡ് ചെയ്തു. മോട്ടർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ ഡ്രൈവർ അർജുൻ പി.ചന്ദ്രൻ, കണ്ടക്ടർ റോജി പോൾ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ 11ന് കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ ആനിത്തോട്ടം ബസ് സ്റ്റോപ്പിലാണ് അപകടം നടന്നത്. ഏഴാം ക്ലാസ് വിദ്യാർഥിനി അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ഇരുവരും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയ്നിങ് ആൻഡ് റിസർച് സെന്ററിൽ റിഫ്രഷ്മെന്റ് പരിശീലനത്തിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റും, ഏതെങ്കിലും ഗവ.മെഡിക്കൽ കോളജിൽ 7 ദിവസം സാമുഹിക സേവനം നടത്തിയതിന്റെ സർട്ടിഫിക്കറ്റും ഹാജരാക്കിയ ശേഷമേ ലൈസൻസ് തിരികെ നൽകുകയെന്നും ജോയിന്റ് ആർടിഒ കെ.ശ്രീജിത്ത് അറിയിച്ചു.

ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കിയ ശേഷം വാതിൽ അടയ്ക്കാതെ അശ്രദ്ധമായി ഡ്രൈവർ ബസ് ‌മുന്നോട്ട് എടുത്തതാണ്അപകട കാരണമായി കണ്ടത്തിയത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടർ ശ്രദ്ധിക്കാതിരുന്നതും അപകടത്തിന് കാരണമായതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ വാതിലുകൾ തുറന്നു വച്ച് അശ്രദ്ധമായി ഓടുന്ന ബസുകളെ നിരീക്ഷിച്ചു നടപടി സ്വീകരിക്കുന്നതിനു പ്രത്യേക ടീമിനെ നിയോഗിച്ചതായും ജോയി ന്റ് ആർടിഒ അറിയിച്ചു.

:

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago