കാഞ്ഞിരപ്പള്ളി : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാനതലത്തിൽ നൽകുന്ന ലോങ് സർവീസ് ഡെക്കറേഷൻ അവാർഡിന് കാഞ്ഞിരപ്പള്ളി എ. കെ. ജെ. എം ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക ലതിക ടി കെ അർഹയായി. തിരുവനന്തപുരം ശിക്ഷക്സദനിൽനിൽ വച്ച് നടന്ന ചടങ്ങിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന ചീഫ് കമ്മീഷണർ, സംസ്ഥാന പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്. കെ ഐ എ എസ് സില്‍ നിന്നും അവാർഡ് ഏറ്റുവാങ്ങി.
ലതിക ടീച്ചർ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല കബ്ബ് ബുൾബുൾ കമ്മീഷണറായും എ.കെ.ജെ.എം ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ് ക്യാപ്റ്റൻ ആയും സേവനം ചെയ്യുന്നു. ഗൈഡ് ക്യാപ്റ്റനായി ദീർഘകാലം നൽകിയ സേവനത്തിനാണ് ഈ അവാർഡ്.
സ്കൂളിൽ ചേർന്ന അനുമോദന യോഗത്തിൽ സ്കൂൾ മാനേജർ ഫാദർ പീറ്റർ മുല്ലൂപറമ്പിൽ, പ്രിൻസിപ്പാൾ ഫാദർ അഗസ്റ്റിൻ പീടിക മലയിൽ, സ്കൗട്ട് അഡൾട്ട് റിസോഴ്സ് ജില്ലാ കമ്മീഷണർ ഫാദർ വിൽസൺ പുതുശ്ശേരി, പി.ടി.എ പ്രസിഡൻറ് ജോജി ജോസഫ് തുടങ്ങിയവർ സംസാരിച്ചു
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…