സ്വകാര്യ ബസ് കൃത്യമായി സർവീസ് നടത്തിയിരുന്ന ഗ്രാമീണ റൂട്ടില്‍ സ്വകാര്യ ബസിന്‍റെ സമയത്ത് കെഎസ്‌ആർടിസി ഓടിത്തുടങ്ങിയതോടെ നഷ്ടം മൂലം സ്വകാര്യ ബസ് സർവീസ് നിന്നു.
അധികം വൈകാതെ കെഎസ്‌ആർടിസിയും സർവീസ് നിർത്തി. ഇതോടെ നാട്ടുകാർ ബുദ്ധിമുട്ടില്‍.
എരുമേലി ടൗണില്‍നിന്നു രാവിലെ 4.30ന് ആരംഭിച്ച് മുക്കൂട്ടുതറ, കണമല, മൂക്കൻപെട്ടി, കുഴിമാവ്, 504 കോളനി, പുഞ്ചവയല്‍, മുണ്ടക്കയം, പറത്താനം, ചോലത്തടം, പതാമ്ബുഴ, ഈരാറ്റുപേട്ട വഴി എറണാകുളത്തേക്കുള്ള കെഎസ്‌ആർടിസി സർവീസാണ് നഷ്ടമാണെന്ന് പറഞ്ഞ് നിർത്തിവച്ചിരിക്കുന്നത്. എന്നാല്‍ ശനി, ഞായർ ദിവസങ്ങളില്‍ സർവീസ് നടത്താതെ മറ്റ് ദിവസങ്ങളിലാണ് സർവീസ് നടത്തിയിരുന്നത്. ഇത് മൂലം സ്ഥിരം യാത്രക്കാർ കുറയുകയായിരുന്നു. ഇതോടെയാണ് സർവീസ് നഷ്ടത്തിലായത്.
അതേസമയം ഇനി സ്വകാര്യ ബസ് സർവീസ് ഏറ്റെടുത്ത് നടത്താൻ ഒരുക്കമല്ല. സർവീസ് തുടർന്ന് നടത്തിയാല്‍ പഴയപോലെ കെഎസ്‌ആർടിസി സർവീസ് നടത്താൻ വരുമെന്നും അപ്പോള്‍ തങ്ങളും നഷ്ടം മൂലം നിർത്തേണ്ടി വരുമെന്ന് സ്വകാര്യ ബസ് അധികൃതർ പറയുന്നു.
കിഴക്കൻ മലയോര മേഖലയിലെ ഗ്രാമീണ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന സർവീസ് ഒട്ടേറെ യാത്രക്കാർക്കു പ്രയോജനകരമായിരുന്നു. ഗതാഗതമന്ത്രി ഇടപെട്ട് ബസ് സർവീസ് തുടരുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി പ്രകാശ് പുളിക്കൻ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മന്ത്രിക്ക് നിവേദനം നല്‍കിയെന്ന് പ്രകാശ് അറിയിച്ചു.
മുണ്ടക്കയം : ബ്രേക്ക് നഷ്ടമായ കെഎസ്ആർടിസി ബസ്സമീപത്തെ റബർ തോട്ടത്തിലേക്ക് ഇടിച്ചു കയറി. ഒഴിവായത് വൻ ദുരന്തം. മുണ്ടക്കയം-എരുമേലി റോഡിൽ…
പാലാ തൊടുപുഴ റോഡിൽ മുണ്ടാങ്കൽ പള്ളിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി…
പെരുവന്താനം ഗ്രാമപഞ്ചായത്തിലെ സ്‌കൂൾ കുട്ടികൾ, കുടുംബശ്രീ പ്രവർത്തകർ, കർഷക, ക്ഷീരകർഷക സംഘങ്ങൾ, ആരോഗ്യവകുപ്പ്, കലാകായിക പ്രതിഭകൾ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗ്രാമസംഗമം…
കോട്ടയം ജില്ലയിലെ റോഡുകളിൽ കഴിഞ്ഞ വർഷം 263 പേരുടെ ജീവൻ പൊലിഞ്ഞു. വാഹനാപകടം കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിലെ റോഡുകളിൽ. ജനുവരിയിലാണ്…
രാജാക്കാടിന് സമീപം തിങ്കൾകാട്ടിൽ 5 വയസ്സുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസാം സ്വദേശി കൃഷ്ണന്‍റെ മകൾ കൽപ്പനയാണ് മരിച്ചത്.…
കാഞ്ഞിരപ്പള്ളി: സാങ്കേതിക വിദ്യകളിലെ പുത്തൻ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിൽ ടെക്…