Categories: Uncategorized

എരുമേലി -വൈറ്റില കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിച്ചു

എരുമേലി : ഇല്ലാത്ത നഷ്ടം ആരോപിച്ച് അധികൃതർ നിർത്തിയ എരുമേലി – വൈറ്റില ഹബ്ബ് കെഎസ്ആർടിസി ബസ് സർവീസ് ഒടുവിൽ ശക്തമായ ജനകീയ ഇടപെടൽ മൂലം നിവൃത്തി ഇല്ലാതെ പുനരാരംഭിച്ചു. എരുമേലിയിൽ നിന്നും എറണാകുളം വൈറ്റിലയിലേക്കുള്ള ബസ് ആണ് അധികൃതർ നിർത്തിയത്. ഉദ്യോഗസ്ഥരിൽ ചിലർ ഇത് സ്വകാര്യ ബസ് ഉടമകളുമായുള്ള ബന്ധം മൂലം നിർത്തി എന്ന് നാട്ടുകാർ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതേതുടർന്ന് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിന് നേരിട്ടും അല്ലാതെയും ഒട്ടേറെ പരാതികൾ ലഭിച്ചു. എരുമേലി ഓപ്പറേറ്റിങ് സെന്ററിൽ നടന്ന അട്ടിമറി ആണ് ജനകീയ സർവീസ് നിർത്തിയതെന്ന് വ്യാപകമായി ആക്ഷേപം ഉയർന്നിരുന്നു. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തിയ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർത്തിയ ബസ് സർവീസ് ആരംഭിക്കാൻ മന്ത്രി തലത്തിൽ വരെ ഇടപെട്ടു ഒടുവിൽ അനുകൂല തീരുമാനമാകുകയായിരുന്ന.

മുക്കൂട്ടുതറ, പമ്പാവാലി, കാളകെട്ടി, കുഴിമാവ്, 504 കോളനി, പുഞ്ചവയൽ പ്രദേശങ്ങളിലെ നൂറ് കണക്കിന് യാത്രക്കാർക്ക് പ്രയോജനകരമായ സർവീസ് വെള്ളിയാഴ്ച ആണ് പുനരാരംഭിച്ചത്. എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ആദ്യ ട്രിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു. പുലർച്ചെ നാലരയ്ക്ക് എരുമേലിയിൽ നിന്നും മുക്കൂട്ടുതറ, പമ്പാവാലി, 504 കോളനി,പുഞ്ചവയൽ വഴി മുണ്ടക്കയത്ത് എത്തി രാവിലെ 6.10 ന് മുണ്ടക്കയത്ത് നിന്നും പറത്താനം, പാതാമ്പുഴ, പൂഞ്ഞാർ, ഈരാറ്റുപേട്ട വഴി സർവീസ് തുടരുന്ന ബസ് രാവിലെ 10.00 മണിക്ക് വൈറ്റിലയിൽ എത്തും.തിരികെ 2.15 ന് വൈറ്റിലയിൽ നിന്നും പാലാ,ഈരാറ്റുപേട്ട,കാഞ്ഞിരപ്പള്ളി, റാന്നി വഴി പത്തനംതിട്ടയ്ക്ക്‌ ആണ് സർവീസ്.വൈകിട്ട് 7.00 മണിക്ക് പത്തനംതിട്ടയിൽ നിന്നും എരുമേലിക്ക്‌ ഓപ്പറേറ്റ് ചെയ്യുന്ന ട്രിപ്പ് എട്ട് മണിയോടെ എരുമേലിയിൽ അവസാനിക്കും.

ഫ്ലാഗ് ഓഫ് ചടങ്ങിൽ പൊൻകുന്നം എടിഒ എസ്.അനിൽ കുമാർ, എരുമേലി സെന്റർ ഇൻസ്‌പെക്ടർ ഇൻചാർജ് ഷാജി പാലക്കാട്ട്,വിവിധ തൊഴിലാളി യൂണിയൻ ഭാരവാഹികളായ അനൂപ് അയ്യപ്പൻ, അനസ് അബ്ദുൾ ഷുക്കൂർ, പി. എൻ. മോഹനൻ, എബി ഡേവിഡ്, സഞ്ജു ഫിലിപ്പ് കുരുവിള, എന്നിവർ ചടങ്ങിൽ പങ്കെടുത്തുത്തു

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

എരുമേലിയിൽ മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ നോട്ടീസ് നൽകി വിട്ടയച്ചു; പണം കോടതി നിർദേശപ്രകാരം ട്രഷറിയിലേക്ക്

എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…

3 hours ago

ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം നടന്നു; പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…

3 hours ago

മികച്ച വെറ്ററിനറി സർജൻ ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട് ഗ്രാമപഞ്ചായത്ത് ആദരിച്ചു

പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…

3 hours ago

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത; പെരുവന്താനത്ത് കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ ബോധവൽക്കരണവും ശുചീകരണവും സംഘടിപ്പിച്ചു

പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…

7 hours ago

കൊടിമരങ്ങൾ നശിപ്പിച്ചു: മുണ്ടക്കയത്ത് കോൺഗ്രസ് – കെഎസ്‌യു പ്രതിഷേധം

മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…

8 hours ago

മുണ്ടക്കയത്ത് നാളെ ഹിന്ദു ഏകതാ സമ്മേളനം; ഒരുക്കങ്ങൾ പൂർത്തിയായി

മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…

8 hours ago