ഇടുക്കി: കുട്ടിക്കാനം വളഞ്ഞാംങ്ങാനത്ത് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. ഇറക്കത്തിൽ വച്ച് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടെങ്കിലും, ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ മൂലം വലിയൊരു ദുരന്തം ഒഴിവായി. നിയന്ത്രണം വിട്ട ബസ് റോഡരികിലെ തിട്ടയിലേക്ക് ഇടിച്ച് നിർത്തുകയായിരുന്നു.
വളഞ്ഞാംങ്ങാനത്തെ കുത്തിറക്കത്തിൽ വച്ചാണ് ബസിന്റെ ബ്രേക്ക് പ്രവർത്തിക്കാതായത്. ബസ് കൊക്കയിലേക്ക് മറിയാനോ മറ്റ് വാഹനങ്ങളിൽ ഇടിക്കാനോ ഉള്ള സാധ്യത മുന്നിൽക്കണ്ട്, ഡ്രൈവർ മനസാന്നിധ്യം കൈവിടാതെ ബസ് റോഡരികിലെ മൺതിട്ടയിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു.
സംഭവസമയത്ത് ബസിൽ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകളില്ല. ബസ് തിട്ടയിലേക്ക് ഇടിച്ചു കയറിയതോടെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. മറ്റൊരു വലിയ അപകടം ഒഴിവാക്കിയ ഡ്രൈവറെ യാത്രക്കാരും നാട്ടുകാരും അഭിനന്ദിച്ചു. പിന്നീട് യാത്രക്കാരെ മറ്റ് ബസുകളിലായി ലക്ഷ്യസ്ഥാനത്തേക്ക് അയച്ചു.
എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…
മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…
പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…