Categories: Uncategorized

കൂടുതൽ പലിശ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വൃദ്ധ ദമ്പതികളുടെ പക്കൽ നിന്നും 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോട്ടയത്ത് ദമ്പതിമാരായ പ്രതികൾ പിടിയിൽ

കോട്ടയം: കൂടുതൽ പലിശ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വൃദ്ധ ദമ്പതികളുടെ പക്കൽ നിന്നും 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ദമ്പതിമാരായ പ്രതികൾ പിടിയിൽ. മാഞ്ഞൂർ വി.കെ.ടി വീട്ടിൽ മനീഷ് (38), വിജി (37) എന്നിവരെയാണ് കടുത്തുരുത്തി സ്റ്റേഷൻ ഹൌസ് ഓഫിസർ ഇൻസ്പെക്ടർ എ.എസ് അൻസലിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മക്കളില്ലാത്ത മാഞ്ഞൂർ സ്വദേശികളുമായി സൌഹൃദം സ്ഥാപിച്ച ശേഷമാണ് രണ്ട് പ്രതികളും ചേർന്ന് തട്ടിപ്പ് നടത്തിയത്. വൃദ്ധ ദമ്പതികളോട് അടുപ്പം സ്ഥാപിച്ചു വിശ്വാസം പിടിച്ചു പറ്റിയ ശേഷം ഇവരുടെ എസ്.ബി.ഐ കുറുപ്പന്തറ ബ്രാഞ്ചിൽ ഫിക്സഡ് ഡിപ്പോസിറ്റ് ആയി നിക്ഷേപിച്ചിരുന്ന 60 ലക്ഷം രൂപക്ക് (അറുപതു ലക്ഷം രൂപ ) കൂടുതൽ പലിശ വാഗ്ദാനം ചെയ്ത് ഇവർ കൈവശപ്പെടുത്തുകയായിരുന്നു.

സി.എഫ്.സി.ഐ.സി.ഐ ബാങ്കിൻ്റെ എറണാകുളം ബ്രാഞ്ചിൽ മാറ്റി നിക്ഷേപിച്ചാൽ കൂടുതൽ പലിശ ലഭിക്കും എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. 2024 ജൂലൈ മാസം മുതൽ ഉള്ള കാലയളവിൽ പല തവണ കളായാണ് ഇവർ ചെക്ക് വഴി അടക്കം പണം പിൻവലിച്ചത്. പല തവണയായി ദമ്പതിമാരിൽ നിന്നും പണം തട്ടിയെടുത്ത ശേഷം 60 ലക്ഷം രൂപ സി.എഫ്.സി.ഐ,സി.ഐ ബാങ്കിന്റെ എറണാകുളം ബ്രാഞ്ചിൽ നിക്ഷേപിച്ചതായി വ്യാജ രേഖ ചമച്ചു കാണിച്ച് ഇവർ ദമ്പതിമാരെ കബളിപ്പിക്കുകയായിരുന്നു.
വയോധിക ദമ്പതിമാരുടെ പരാതിയിൽ കേസെടുത്ത പൊലീസ് സംഘം ഇൻസ്പെക്ടർ എസ്.എച്ച്.ഒ എ.എസ് അൻസൽ, എസ്.ഐമാരായ ബി.സുരേഷ് കുമാർ, കെ.നാസർ, ബി.അജികുമാർ, ബി.പി വിനോദ്, എ.എസ്.ഐ ശ്രീലതാമ്മാൾ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുമൻ പി.മണി, സിവിൽ പൊലീസ് ഓഫിസർ സി.എം അർജുൻ എന്നിവരടങ്ങുന്ന പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈക്കം ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

4 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago