മുണ്ടക്കയം: വണ്ടൻപതാൽ മൂന്നുസെന്റ് കോളനിക്ക് സമീപം ഓട്ടോറിക്ഷയ്ക്ക് പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് ഡ്രൈവർക്ക് പരിക്ക്. മുണ്ടക്കയം ടൗണിലെ ഓട്ടോ ഡ്രൈവറായ വെട്ടുകല്ലാംകുഴി പുല്ലണി വീട്ടിൽ ഷിബു മോൻ പി.എസ്.-നാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ഷിബുവിന്റെ കൈയ്ക്ക് പൊട്ടലുണ്ട്.
കഴിഞ്ഞ ഞായറാഴ്ച (ഏപ്രിൽ 19) രാവിലെയായിരുന്നു അപകടം. കോരുത്തോട് സവാരി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഷിബുവിന്റെ ഓട്ടോറിക്ഷ. മുണ്ടക്കയം ഭാഗത്തുനിന്നും വന്ന KL 49 R 0223 നമ്പറുള്ള പിക്കപ്പ് വാൻ ഓട്ടോയുടെ പിന്നിൽ ഇടിച്ച ശേഷം നിർത്താതെ ഓടിച്ചുപോവുകയായിരുന്നു.
സംഭവത്തിൽ മുണ്ടക്കയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വാഹനവും ഡ്രൈവറെയും കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…