Categories: Uncategorized

പൊൻകുന്നത്ത് പാലത്തില്‍ കയര്‍ കെട്ടി തൂങ്ങിമരിക്കാന്‍ ശ്രമിച്ചു, കയര്‍ പൊട്ടി വെള്ളത്തില്‍ വീണു; ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

പാലാ പൊന്‍കുന്നം പാലത്തില്‍ നിന്നും വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. മുരുക്കുംപുഴ സ്വദേശി അനില്‍കുമാര്‍ ആണ് മരിച്ചത്. മരിക്കാന്‍ പോവുകയാണെന്ന് മകന് ശബ്ദസന്ദേശം അയച്ച ശേഷമാണ് അനില്‍കുമാര്‍ പാലത്തിനടുത്തെത്തിയത്. ഒന്നര മണിക്കൂര്‍ നീണ്ട തിരച്ചിലിനു ശേഷം മൃതദേഹം കണ്ടെത്തി.

ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് അനില്‍കുമാര്‍ പൊന്‍കുന്നം പാലത്തിന് അടുത്തെത്തിയത്. പാലത്തില്‍ ഒരു കയര്‍ കെട്ടി തൂങ്ങി മരിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ കെട്ടിയ കയര്‍ പൊട്ടി അനില്‍കുമാര്‍ വെള്ളത്തിലേക്ക് വീണു. രാവിലെ അതുവഴിപോയ മീന്‍വണ്ടിയിലെ ആളുകളാണ് ശബ്ദം കേട്ട് പ്രദേശത്ത് പരിശോധന നടത്തിയത്. അപ്പോഴാണ് കയര്‍ കെട്ടിയിട്ടതുള്‍പ്പെടെ കാണാനായത്. 

ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനേയും പൊലീസിനേയും വിവരം അറിയിച്ചു. ഒന്നര മണിക്കൂറോളം തിരച്ചില്‍ നടത്തിയ ശേഷമാണ് അനില്‍കുമാറിന്റെ മൃതദേഹം കിട്ടിയത്. കുടുംബാംഗങ്ങള്‍ക്കയച്ച ഓഡിയോ മെസേജ് കേട്ടപ്പോള്‍ തന്നെ ഇവര്‍ തിരച്ചില്‍ നടത്താനാരംഭിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുടുംബപരമായ പ്രശ്നങ്ങളാണ് അനില്‍കുമാറിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് പുറത്തുവരുന്ന വിവരം. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

4 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago