Categories: Uncategorized

ഒഴിവാക്കേണ്ട ഹിജാബ് വിവാദം ആളിക്കത്തിച്ച്‌ ക്രിസ്ത്യന്‍ – മുസ്ലീം വിഭാഗീയതക്ക് വഴിയൊരുക്കിയത് ഷോൺ ജോർജും സെന്റ് റീത്താസ് സ്കൂൾ പിടിഎ പ്രസിഡണ്ടും : സജി മഞ്ഞക്കടമ്പിൽ

ഈരാറ്റുപേട്ട: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ മുസ്ലിം പെൺകുട്ടി ശിരോവസ്ത്രം ധരിച്ചു എന്നത് വലിയ വിവാദമാക്കി കേരളത്തിൽ മുസ്ലിം-ക്രിസ്ത്യൻ വിരോധം വർദ്ധിപ്പിക്കുവാനും വേർതിരിവ് സൃഷ്ടിക്കുവാനും അതിലൂടെ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കുവാനും സ്കൂൾ പിടിഎ പ്രസിഡണ്ടും, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടും ബോധപൂർവ്വം സ്കൂൾ മാനേജ്മെന്റിനെ ഉപയോഗിക്കുക ആയിരുന്നു എന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

പാല രൂപതയിൽപ്പെട്ട കത്തോലിക്ക മാനെജ്മെന്റിന്റെ കിഴിലുള്ള ചാവറ പബ്ലിക് സ്കൂളിലും, കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്കൂളിലും, കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലും, ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജിലും, പാലാ അൽഫോൻസാ കോളേജിലും, അരുവിത്തുറ സെന്റ് ജോർജ് കോളേജിലും അടക്കം കേരളത്തിൽ നിരവധി മുസ്ലീം വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ച് പഠനം നടത്തുന്നുണ്ട് എന്ന യാഥാർത്ഥ്യം സെന്റ് റീത്താസ് പബ്ലിക് സ്കൂൾ മാനേജ്മെന്റ് മനസ്സിലാക്കണമെന്നും സജി ആവശ്യപ്പെട്ടു.

ഈ സ്ക്കൂൾ മാനേജ്മെന്റ്കൾ അതിനെ എതിർക്കുന്നില്ല എന്ന കാര്യം മനസ്സിലാക്കണമെന്നും, ഏതെങ്കിലും രാഷ്ട്രീയ താല്പര്യമുള്ള ആളുകൾ പിടിഎയുടെ ഭാഗമായിരിക്കുമ്പോൾ അവരുടെ രാഷ്ട്രീയ താൽപര്യങ്ങൾ നടപ്പിലാക്കുവാൻ സ്കൂളിനെയും മാനേജ്മെൻ്റിനെയും ഉപയോഗിച്ചാൽ അത് തിരിച്ചറിയുവാൻ സ്ക്കൂൾ മാനേജ്മെൻറ് ശ്രമിക്കണമെന്നും സജി ആവശ്യപ്പെട്ടു.

നാനാ ജാതി മതസ്ഥർ ഒരുമയോടെ ജീവിക്കുന്ന നമ്മുടെ നാടിന്റെ മതമൈത്രി നിലനിർത്തുവാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും സജി പറഞ്ഞു.

ജാതി സ്പര്‍ധ ഉണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കുവാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുവാൻ കേരളത്തിലെ പൊതുസമൂഹം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തൃണമൂൽ കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഈരാറ്റുപേട്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

പള്ളുരുത്തി സംഭവം ഒഴിവാക്കേണ്ടതായിരുന്നു എന്ന് ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താനിത് പറയുന്നതൊന്നും സജി കൂട്ടി ചേർത്തു .

തൃണമൂൽ കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡണ്ട് നൗഷാദ് കിഴേടം അധ്യക്ഷത വഹിച്ചു . കോട്ടയം ജില്ലാ പ്രസിഡണ്ട് ഗണേഷ് ഏറ്റുമാനൂർ മുഖ്യ പ്രസംഗം നടത്തി .

പ്രഫ. ബാലൂ ജി.വെള്ളിക്കര, എം.എം. ഖാലിദ്, അൻസാരി ഈരാറ്റുപേട്ട , നോബി ജോസ്, സുബീഷ് ഇസ്മായിൽ, കെ.എം. റഷീദ്‌, രാജെഷ് ഉമ്മൻ ഇലവുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Vipin Raju

Share
Published by
Vipin Raju

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago