കുട്ടിക്കാനം: മരിയൻ കോളേജ് കുട്ടിക്കാനം ഓട്ടോണമസ് സംഘടിപ്പിക്കുന്ന ഇന്റർകോളേജിയേറ്റ് മേള ‘സഹ്യ 2026’ ജനുവരി 7-ന് ആരംഭിക്കും. കോളേജ് മാനേജർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ മേള ഉദ്ഘാടനം ചെയ്യും. ജനുവരി 7, 8, 9 തീയതികളിലായി നടക്കുന്ന ഫെസ്റ്റ് ‘സൂപ്പർഹീറോസ് ആൻഡ് ഹ്യൂമൻ റൈറ്റ്സ്’ എന്ന പ്രമേയത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന ദിനത്തിൽ ‘നീതിനിർവഹണത്തിലെ അസമത്വങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പാനൽ ചർച്ചയിൽ മാധ്യമ, ഭരണനിർവഹണ, പൊതുസേവന മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിൽ കേരളത്തിലുടനീളമുള്ള കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കും. മാനേജ്‌മന്റ്, സോഷ്യൽ വർക്ക്, ടെക്, മീഡിയ, ടൂറിസ, വാണിജ്യ, ശാസ്ത്ര, സാമ്പത്തിക, സാംസ്കാരിക, സാമൂഹിക മേഖലകൾ തിരിച്ചുള്ള മത്സരങ്ങൾ മേളയിൽ ഉണ്ടാകും. പ്രശസ്ത ഗായിക അഞ്ജു ജോസഫ് നയിക്കുന്ന സംഗീതനിശ, ജെ.ആർ.കെ ടീം അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡ്, ഫിസിക്സ് വിഭാഗത്തിലെ കുട്ടികൾ സംഘടിപ്പിക്കുന്ന ശാസ്ത്ര പ്രദർശനം എന്നിവ മേളയിലെ പ്രത്യേക ആകർഷണങ്ങളാണ്.
വിവിധ മത്സരങ്ങൾക്കൊപ്പം സിപ് ലൈൻ, കയാക്കിങ്, ബർമ ബ്രിഡ്ജ്, സ്പൈഡർ നെറ്റ് തുടങ്ങിയ സാഹസിക വിനോദങ്ങളും എല്ലാ ദിവസവും ഉണ്ടായിരിക്കും. മേളയ്ക്ക് കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് എബ്രഹാം, പ്രിൻസിപ്പൽ പ്രഫ. ഡോ. അജിമോൻ ജോർജ്, ഫാക്കൽറ്റി കോർഡിനേറ്റേഴ്സ് മിസ്സ് ജുജി ജോർജ്, ഡോ. പ്രിജിൽ മാത്യു, സ്റ്റുഡൻറ് ജനറൽ കോർഡിനേറ്റർ അലൻ സുഭാഷ്, ഇവൻറ് കോഡിനേറ്റർ ലെന എൽസ മാത്യു എന്നിവർ നേതൃത്വം നൽകും. ആദ്യത്തെ രണ്ട് ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ഫെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് sahyafest.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…