Categories: Uncategorized

കുട്ടിക്കാനം മരിയൻ കോളേജ് ഫെസ്റ്റ് ‘സഹ്യ 2026’ ജനുവരി 7 മുതൽ 9 വരെ

കുട്ടിക്കാനം: മരിയൻ കോളേജ് കുട്ടിക്കാനം ഓട്ടോണമസ് സംഘടിപ്പിക്കുന്ന ഇന്റർകോളേജിയേറ്റ് മേള ‘സഹ്യ 2026’ ജനുവരി 7-ന് ആരംഭിക്കും. കോളേജ് മാനേജർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ മേള ഉദ്ഘാടനം ചെയ്യും. ജനുവരി 7, 8, 9 തീയതികളിലായി നടക്കുന്ന ഫെസ്റ്റ് ‘സൂപ്പർഹീറോസ് ആൻഡ് ഹ്യൂമൻ റൈറ്റ്സ്’ എന്ന പ്രമേയത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന ദിനത്തിൽ ‘നീതിനിർവഹണത്തിലെ അസമത്വങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പാനൽ ചർച്ചയിൽ മാധ്യമ, ഭരണനിർവഹണ, പൊതുസേവന മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിൽ കേരളത്തിലുടനീളമുള്ള കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കും. മാനേജ്‌മന്റ്, സോഷ്യൽ വർക്ക്, ടെക്, മീഡിയ, ടൂറിസ, വാണിജ്യ, ശാസ്ത്ര, സാമ്പത്തിക, സാംസ്കാരിക, സാമൂഹിക മേഖലകൾ തിരിച്ചുള്ള മത്സരങ്ങൾ മേളയിൽ ഉണ്ടാകും. പ്രശസ്ത ഗായിക അഞ്ജു ജോസഫ് നയിക്കുന്ന സംഗീതനിശ, ജെ.ആർ.കെ ടീം അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡ്, ഫിസിക്സ് വിഭാഗത്തിലെ കുട്ടികൾ സംഘടിപ്പിക്കുന്ന ശാസ്ത്ര പ്രദർശനം എന്നിവ മേളയിലെ പ്രത്യേക ആകർഷണങ്ങളാണ്.

വിവിധ മത്സരങ്ങൾക്കൊപ്പം സിപ് ലൈൻ, കയാക്കിങ്, ബർമ ബ്രിഡ്ജ്, സ്പൈഡർ നെറ്റ് തുടങ്ങിയ സാഹസിക വിനോദങ്ങളും എല്ലാ ദിവസവും ഉണ്ടായിരിക്കും. മേളയ്ക്ക് കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് എബ്രഹാം, പ്രിൻസിപ്പൽ പ്രഫ. ഡോ. അജിമോൻ ജോർജ്, ഫാക്കൽറ്റി കോർഡിനേറ്റേഴ്സ് മിസ്സ് ജുജി ജോർജ്, ഡോ. പ്രിജിൽ മാത്യു, സ്റ്റുഡൻറ് ജനറൽ കോർഡിനേറ്റർ അലൻ സുഭാഷ്, ഇവൻറ് കോഡിനേറ്റർ ലെന എൽസ മാത്യു എന്നിവർ നേതൃത്വം നൽകും. ആദ്യത്തെ രണ്ട് ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ഫെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് sahyafest.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

4 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago