ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ സ്വതന്ത്രനായി വിജയിച്ച ആന്റണി മാർട്ടിനെ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്തു. പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു സ്വതന്ത്ര സ്ഥാനാർത്ഥി സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ പദവിയിൽ എത്തുന്നത്.
കേരള കോൺഗ്രസ് നേതാവായിരുന്ന ആന്റണി മാർട്ടിൻ, കഴിഞ്ഞ ഭരണസമിതിയിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു. എന്നാൽ ഇത്തവണ തന്റെ സിറ്റിംഗ് സീറ്റിൽ സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹം സ്വതന്ത്രനായി ജനവിധി തേടുകയായിരുന്നു. വോട്ടർമാർക്കിടയിലുള്ള വ്യക്തിപരമായ സ്വാധീനവും വികസന പ്രവർത്തനങ്ങളും അദ്ദേഹത്തിന് റെക്കോർഡ് ഭൂരിപക്ഷം സമ്മാനിച്ചു.
പഞ്ചായത്ത് ഭരണത്തിൽ എൽ.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ആന്റണി മാർട്ടിന്റെ പിന്തുണ അനിവാര്യമായി വന്ന സാഹചര്യത്തിലാണ് നിർണായകമായ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനം അദ്ദേഹത്തിന് നൽകാൻ തീരുമാനമായത്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…