Categories: Uncategorized

കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ ഇനി ലോകോത്തര ലാബ് സൗകര്യങ്ങളും; അത്യാധുനിക ലാബ് സമുച്ചയം തുറന്നു

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ലബോറട്ടറി മെഡിസിൻ വിഭാഗം കോട്ടയം സി.എം.ഐ സെന്റ് ജോസഫ് പ്രവിശ്യയുടെ പ്രൊവിൻഷ്യാൾ ഫാ. എബ്രഹാം വെട്ടിയാങ്കൽ സി.എം.ഐ നിർവ്വഹിച്ചു. അയ്യായിരത്തോളം ചതുരശ്രഅടി വിസ്തീർണ്ണമുള്ള ഫുള്ളി ഓട്ടോമേറ്റഡ് സെൻട്രൽ ലാബ് സമുച്ചയം പൂർത്തിയായതോട് കൂടി ലോകോത്തര നിലവാരത്തിൽ രോഗനിർണ്ണയത്തിനുള്ള സൗകര്യം അതിവേഗം രോഗികൾക്ക് ലഭ്യമാകുമെന്ന് ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ അറിയിച്ചു. മൈക്രോബയോളജി, ബയോകെമിസ്ട്രി, എൻഡോക്രൈനോളജി ആൻഡ് ഇമ്മ്യൂണോളജി, ഹെമറ്റോളജി, ക്ലിനിക്കൽ പാതോളജി അടക്കമുള്ള എല്ലാ വിഭാഗങ്ങളിലും ഉള്ള ലാബ് പരിശോധനകളും ഒരേയിടത്ത് തന്നെ ലഭ്യമാകും. രോഗികളെ സംബന്ധിച്ചിടത്തോളം ചില പരിശോധനകൾക്ക് ലാബ് റിപ്പോർട്ടിനായി നേരത്തെ മൂന്ന് ദിവസം വരെ ഉണ്ടായിരുന്ന കാത്തിരിപ്പ് ഇനി രണ്ടു മണിക്കൂറിനകം ലഭ്യമാകും. പരിശോധനാഫലങ്ങൾ ലഭിക്കാൻ വൈകുന്നതിനാൽ നടത്തിയിരുന്ന വിവിധ കാർഡ് റെസ്റ്റുകൾക്ക് ഒഴിവാക്കുവാനും പകരം ആധൂനിക രീതിയിലുള്ള ടെക്നോളോജിയിൽ കൃത്യമായ പരിശോധനകൾ നടത്തി ഏതാനം മിനിട്ടുകൾക്ക് ഉള്ളിൽ കൃത്യമായ ഫലം ലഭ്യമാക്കുവാനും സാധിക്കും. കുട്ടികൾക്ക് യൂറിൻ ടെസ്റ്റുകൾ ഉൾപ്പെടെയുള്ളവ നടത്തുമ്പോൾ കുറഞ്ഞ അളവിലുള്ള സാമ്പിളുകൾ മതിയെന്നതും നേട്ടമാണ്. ഡയബെറ്റിക് രോഗികൾക്കുള്ള പ്രത്യേക പരിശോധനാ ഫലങ്ങൾ കൂടുതൽ കൃത്യതയുള്ളതാകും. അടിയന്തര സാഹചര്യങ്ങളിൽ എല്ലാ പരിശോധനകൾക്കും ആവശ്യമായ ബാക്കപ്പ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ലബോട്ടറി ഇൻഫർമേഷൻ സിസ്റ്റം വഴി ഡോക്ടർമാർക്ക് നേരിട്ട് പരിശോധനാ ഫലങ്ങളും ലഭ്യമാകും.

ഏതാനം ദിവസങ്ങൾക്കുളിൽ പുതിയ ബ്ലഡ് സെന്ററും, കാഞ്ഞിരപ്പളളി താലൂക്കിലെ ആദ്യത്തെ ബ്ലഡ് കംബോൺന്റ് യൂണിറ്റും ലാബ് സമുച്ചയത്തോട് ചേർന്ന് പ്രവർത്തനസജ്ജമാകുമെന്ന് ആശുപത്രി ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണാനാൽ സി.എം.ഐ അറിയിച്ചു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജോയിന്റ് ഡയറക്ടർ ഫാ. സിറിൾ തളിയൻ, മെഡിക്കൽ ഡയറക്ടർ ഡോ. മനോജ് മാത്യു, ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ഷാജി, ഡോ. ഡിവൈൻ, ലാബ് വിഭാഗം മേധാവി ഷിബി കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ അടിക്കുറിപ്പ്

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ലബോറട്ടറി മെഡിസിൻ വിഭാഗം കോട്ടയം സി.എം.ഐ സെന്റ് ജോസഫ് പ്രവിശ്യയുടെ പ്രൊവിൻഷ്യാൾ ഫാ. എബ്രഹാം വെട്ടിയാങ്കൽ സി.എം.ഐ നിർവ്വഹിക്കുന്നു. ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ സി.എം.ഐ, ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണാനാൽ സി.എം.ഐ, ജോയിന്റ് ഡയറക്ടർ ഫാ. സിറിൾ തളിയൻ, മെഡിക്കൽ ഡയറക്ടർ ഡോ. മനോജ് മാത്യു, ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ഷാജി, ഡോ. ഡിവൈൻ, ലാബ് വിഭാഗം മേധാവി ഷിബി കുര്യാക്കോസ് തുടങ്ങിയവർ സമീപം.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

4 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago