കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
August 5, 2025

നടൻ കെ.പി.എ.സി രാജേന്ദ്രൻ അന്തരിച്ചു, മുണ്ടക്കയം ചിറ്റടിയില്‍ ളാഹയില്‍ വീട്ടില്‍

0
eiVOMGB13274.jpg

നാടക,സീരിയല്‍ നടൻ കെ.പി.എ.സി രാജേന്ദ്രൻ (73) അന്തരിച്ചു. 43 വർഷമായി കെ.പി.എ.സിയിലെ സ്ഥിരം നടനായിരുന്ന അദ്ദേഹം ഉപ്പും മുളകും സീരിയലില്‍ പടവലം കുട്ടൻ പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

മൃതദേഹം ഇന്ന് രാവിലെ 10ന് കെ.പി.എ.സിയില്‍ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം 11 മണിക്ക് കായംകുളം മുനിസിപ്പല്‍ ശ്മശാനത്തില്‍.

തോപ്പില്‍ ഭാസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ‘ എന്ന നാടകത്തിലെ പ്രധാന കഥാപാത്രമായ പരമുപിള്ളയുടെ വേഷം 28വർഷമായി ചെയ്തു വന്നത് രാജേന്ദ്രനായിരുന്നു. റിലീസാകാനുള്ള ചില സിനിമകളിലും അഭിനയിച്ചിരുന്നു.കേരള സംഗീത നാടക അക്കാഡമിയുടെ ഈ വർഷത്തെ ഗുരുപൂജാ പുരസ്കാരവും ലഭിച്ചിരുന്നു.

മുണ്ടക്കയം ചിറ്റടിയില്‍ ളാഹയില്‍ വീട്ടില്‍ രാമൻനായരുടേയും കുഞ്ഞിക്കുട്ടിയമ്മയുടേയും മകനായി ജനിച്ച അദ്ദേഹം എസ്.എല്‍.പുരം സദാനന്ദന്റെ ‘സിംഹം ഉറങ്ങുന്ന കാട്’ എന്ന നാടകത്തിനുവേണ്ടിയാണ് കെ.പി.എ.സിയില്‍ എത്തിയത്. തോപ്പില്‍ഭാസിയുടെ വിയോഗത്തെതുടർന്ന് അദ്ദേഹത്തിന്റെ നാടകങ്ങള്‍ കെ.പി.എ.സിക്കുവേണ്ടി പുനഃസംവിധാനം ചെയ്യുന്നതിലും രാജേന്ദ്രന്റെ പങ്ക് വളരെ വലുതായിരുന്നു. കെ.പി.എ.സിയുടെ 30ഓളം നാടകങ്ങളില്‍ അഭിനയിച്ചു. കെ.പി.എ.സി നാടകട്രൂപ്പിന്റെ കണ്‍വീനറായും ദീർഘകാലം പ്രവർത്തിച്ചു. വർഷങ്ങളായി കായംകുളത്തായിരുന്നു താമസം. ഭാര്യ: സൂര്യകുമാരി. മക്കള്‍:അനൂപ്, അരുണ്‍.

Leave a Reply

Your email address will not be published. Required fields are marked *

You may have missed