Categories: Uncategorized

മണിക്കൂറിൽ അഞ്ചിലേറെ തവണ വൈദ്യുതി മുടക്കം, മുണ്ടക്കയത്ത് കറന്റ് ദേ വന്നു….ദാ പോയി

മുണ്ടക്കയം, മുപ്പത്തൊന്നാംമൈൽ, പൈങ്ങന മേഖലയിൽ വൈദ്യുതിമുടക്കം പതിവാകുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നത് പൊതുജനങ്ങളെ വലയ്ക്കുകയാണ്.

കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി ദിവസങ്ങളിലാണ് പകൽ സമയങ്ങളിൽ വൈദ്യുതി പൂർണമായും മുടങ്ങിയത്. മുന്പ് പത്രങ്ങളിലൂടെയും മറ്റ് മീഡിയകളിലൂടെയും മുൻകൂട്ടി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ ഇപ്പോൾ ഇതുണ്ടാകാറില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
പ്രമേഹരോഗികൾക്കുള്ള ഇൻസുലിൻ ഉൾപ്പെടെ പല ഗുരുതര രോഗങ്ങൾക്കുമുള്ള മരുന്നുകൾ കേടുകൂടാതെ ഫ്രിഡ്‌ജിൽ സൂക്ഷിക്കേണ്ടതുണ്ട്. എന്നാൽ, മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നതുമൂലം പലരുടെയും ജീവൻരക്ഷാ മരുന്നുകൾ വരെ കേടുവന്ന് നശിക്കുന്നതായി പരാതി ഉയരുന്നുണ്ട്. അതോടൊപ്പം തുടരെ വൈദ്യുതി പോകുകയും വരികയും ചെയ്യുന്നത് വീടുകളിലെ ഗൃഹോപകരണങ്ങൾക്ക് കേടുപാട് സംഭവിക്കാൻ ഇടയാക്കുന്നതായും ആക്ഷേപ്പമുണ്ട്.
നിർമാണ പ്രവർത്തനങ്ങൾക്കായി തുടർച്ചയായ സമയങ്ങളിൽ വൈദ്യുതി കട്ട് ചെയ്യുമ്ബോൾ ഉപഭോക്താക്കൾക്ക് മുൻകൂട്ടി വ്യക്തമായ സന്ദേശം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
അതേസമയം, പൈങ്ങന മേഖലയിൽ നടക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് പലപ്പോഴും വൈദ്യുതി മുടങ്ങുന്നതെന്നും ഇത് കൃത്യമായി ഉപഭോക്താക്കളെ അറിയിക്കുന്നുണ്ടെന്നുമാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ പറയുന്നത്.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago