Categories: Uncategorized

മുണ്ടക്കയത്ത് അപകടത്തിന് പിന്നാലെ സംഘർഷം: തടി ലോറി ഡ്രൈവർക്ക് മർദ്ദനം; പോലീസ് പട്രോളിംഗ് ശക്തമാക്കാൻ ആവശ്യം

മുണ്ടക്കയം: പൈങ്ങനയിൽ വേളാങ്കണ്ണി തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ. അർദ്ധരാത്രിയിൽ മദ്യപിച്ചെത്തിയ യുവാക്കൾ തടി ലോറി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു. ഇന്നലെ രാത്രി 12 മണിയോടെ പൈങ്ങന സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിക്ക് മുന്നിലായിരുന്നു സംഭവം.

വേളാങ്കണ്ണി ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മൂവാറ്റുപുഴ കല്ലൂർക്കാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് പള്ളിക്ക് മുൻപിൽ അപകടത്തിൽപ്പെട്ടത്. വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും, സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

അപകടം നടന്ന സമയത്ത് ഇതുവഴി വന്ന തടി ലോറി ഡ്രൈവറെയാണ് ഒരു സംഘം മദ്യപാനികൾ തടഞ്ഞുനിർത്തി മർദ്ദിച്ചത്. ലോറിയിൽ നിന്നും വലിച്ചിറക്കി ഇദ്ദേഹത്തെ ക്രൂരമായി പരിക്കേൽപ്പിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുണ്ടക്കയം പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.

പോലീസിനെ വെട്ടിച്ച് അക്രമികൾ

പോലീസ് ഇടപെട്ട് അപകടത്തിൽപ്പെട്ട വാഹനം റോഡരികിലേക്ക് മാറ്റുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. മർദ്ദനമേറ്റ ഡ്രൈവറെ സ്വകാര്യ ആശുപത്രിയിലേക്കും, കാർ യാത്രക്കാരെ പോലീസ് സ്റ്റേഷനിലേക്കും മാറ്റി. എന്നാൽ പോലീസ് മടങ്ങിയതിന് പിന്നാലെ മദ്യലഹരിയിലായിരുന്ന യുവാക്കൾ വീണ്ടും സംഘടിക്കുകയും സംഘർഷത്തിന് മുതിരുകയും ചെയ്തു. നാട്ടുകാർ സംഘടിച്ചെത്തിയതോടെയാണ് അക്രമിസംഘം അവിടെ നിന്നും പിരിഞ്ഞുപോയത്.

രാത്രികാലങ്ങളിൽ പൈങ്ങന മേഖലയിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം വർദ്ധിച്ചുവരികയാണെന്നും, പോലീസ് പട്രോളിംഗ് സജീവമാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

4 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago