Categories: Uncategorized

മുണ്ടക്കയത്തിന്റെ ചിരകാല സ്വപ്‌നം പൂവണിയുന്നു;മിനി സിവില്‍ സ്‌റ്റേഷന് തറക്കല്ലിടും

മുണ്ടക്കയം: നാടിന്റെ ചിരകാല സ്വപ്‌നമായ മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു. മുണ്ടക്കയം മിനി സിവില്‍സ്റ്റേഷന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി കെ. രാജന്‍ (2026 മാര്‍ച്ച് 10, ചൊവ്വ) തറക്കല്ലിടും. ഉച്ച കഴിഞ്ഞ് 2.30ന് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന നിര്‍മ്മാണോദ്ഘാടനത്തില്‍ പൂഞ്ഞാര്‍ എം.എല്‍.എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷനാകും. കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഒരു കുടുക്കീഴിലാക്കി പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സര്‍ക്കാര്‍ സേവനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ്, റവന്യൂ വകുപ്പിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായി മിനി സിവില്‍സ്റ്റേഷന്‍ നിര്‍മിക്കുന്നത്.
പുഞ്ഞാര്‍ എം.എല്‍.എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അഞ്ചു കോടി രൂപ വിനിയോഗിച്ചാണ് മുണ്ടക്കയം പുത്തന്‍ചന്തയിലുള്ള റവന്യൂ ഭൂമിയില്‍ മിനി സിവില്‍സ്റ്റേഷന്‍ നിര്‍മിക്കുന്നത്. പുത്തന്‍ചന്തയില്‍ മുമുമ്പ് കെ.എസ്.ആർ.ടി.സിക്കു വേണ്ടി നിര്‍മിച്ച കെട്ടിടം കൂടി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ മിനി സിവില്‍ സ്റ്റേഷന്റെ രൂപകല്‍പന. കോട്ടയം ജില്ലയില്‍ ഒരു മിനി സിവില്‍സ്‌റ്റേഷന്‍ പോലും ഇല്ലാതിരുന്ന മണ്ഡലമാണ് പൂഞ്ഞാര്‍ നിയോജക മണ്ഡലം. എന്നാല്‍ ഇപ്പോള്‍ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളായ മുണ്ടക്കയത്തും ഈരാറ്റുപേട്ടയിലും മിനി സിവില്‍ സ്റ്റേഷനുകള്‍ യാഥാര്‍ഥ്യമാകുകയാണ്.

മിനി സിവില്‍സ്റ്റേഷന്റെ നിര്‍മ്മാണോദ്ഘാടനത്തില്‍ ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷമീര്‍, കോട്ടയം ജില്ലാ കളക്ടര്‍ ചേന്‍കുമാര്‍ മീണ ഐ.എ.എസ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജയകുമാര്‍ കെ.പി, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യൂ, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വര്‍ഗീസ്, കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി അഗസ്റ്റിന്‍, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവന്‍, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. പീതാംബരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. പി. ജീരാജ്, കാഞ്ഞിരപ്പള്ളി ബ്ലോക് പഞ്ചായത്ത് മെമ്പര്‍ സിനിമോള്‍ തടത്തില്‍, കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ അനീഷ് ഈപ്പന്‍ തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കക്കും

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

4 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago