മഴയും വെയിലും മാറി മാറി എത്തുന്നതോടെ മലയോര മേഖലയിൽ കൊതുകുകളുടെ സാന്ദ്രത വർധിക്കുന്നു. വൈറൽ പനി ഉൾപ്പെടെ പടരുന്ന സാഹചര്യത്തിൽ കൂടുതൽ പകർച്ചവ്യാധികൾ ഉണ്ടാകുമോ എന്നും ആശങ്കയുണ്ട്.റബർ എസ്റ്റേറ്റുകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന കിഴക്കൻ മലയോര മേഖലയിൽ വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യം കൂടുതലായി കാണപ്പെടുന്നതാണ് കൊതുക് ശല്യം വർധിക്കാൻ കാരണം. റബർ ചിരട്ടകളിൽ മറ്റും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ടു പെരുകുകയാണ് പതിവ്. മുണ്ടക്കയം, കൂട്ടിക്കൽ കോരുത്തോട് പ്രദേശങ്ങളിൽ ടൗണുകളിൽ ഉൾപ്പെടെ കൊതുക് ശല്യം വ്യാപകമാണ്. പഞ്ചായത്ത് സ്‌മോക്ക് ചെയ്തു കൊതുകിനെ അകറ്റണം എന്നാണ് നാട്ടുക്കാരുടെ ആവിശ്യം
മുൻ കാലങ്ങളിൽ ഡെങ്കിപ്പനി ഉൾപ്പെടെ ആദ്യം റിപ്പോർട്ട് ചെയ്തത് മലയോര മേഖലയിലാണ്. കോവിഡിന് പിന്നാലെ ഇപ്പോൾ വൈറൽ പനി വ്യാപകമായി ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ആശുപത്രികളിൽ ചികിത്സ തേടുന്നത്.കൊതുകിന്റെ ശല്യം ഒഴിവാക്കാൻ അതിനെ ഉറവിടത്തിൽ തന്നെ നശിപ്പിക്കുക എന്നതാണ് ശാസ്ത്രീയമായ മാർഗം. വീടുകളുടെ പരിസരങ്ങളിലും പുരയിടങ്ങളിലും വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക. മഴമൂലം ടാപ്പിങ് നിലച്ച തോട്ടങ്ങളിൽ ചിരട്ടകളിൽ വെള്ളം കമഴ്ത്തിക്കളയുക തുടങ്ങിയ മുൻകരുതൽ സ്വീകരിച്ചാൽ കൊതുകുകൾ പെരുകുന്നത് ഒഴിവാക്കാൻ സാധിക്കും
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…