പുഞ്ചവയലിന് പിന്നാലെ ആശങ്കയുയർത്തി മുണ്ടക്കയത്തും മഞ്ഞപ്പിത്തം പടരുന്നു. മുണ്ടക്കയം പുത്തൻചന്ത മേഖലയിലാണ് 11 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരിക്കുന്നത്.
പ്രദേശത്തെ നാല് കിണറുകളില്‍നിന്നുള്ള വെള്ളം ഉപയോഗിച്ചവർക്കാണ് രോഗം ബാധിച്ചതെന്നാണു സംശയം.
മുണ്ടക്കയം ടൗണിനോട് ചേർന്ന് നൂറുകണക്കിന് കുടുംബങ്ങള്‍ തിങ്ങിപ്പാർക്കുന്ന പുത്തൻചന്ത മേഖലയില്‍ മഞ്ഞപ്പിത്തം പടരുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. രോഗം പടരാതിരിക്കാൻ പ്രതിരോധ നടപടികള്‍ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുകളില്‍പ്പെട്ട പുഞ്ചവയല്‍, 504 മേഖലകളില്‍ കഴിഞ്ഞ മൂന്നുമാസമായി മഞ്ഞപ്പിത്തം പടർന്നുപിടിക്കുകയാണ്. ഈ പ്രദേശത്ത് നിരവധി ആളുകള്‍ക്കാണ് മഞ്ഞപ്പിത്തം പിടിപെട്ടത്. ഇതില്‍ രണ്ടുപേരുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇതില്‍ ഒരാളുടെ കരള്‍ മാറ്റിവയ്ക്കുകയും ചെയ്തു. ആദ്യം പുഞ്ചവയല്‍ ടൗണിലാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. പിന്നീട് കോരുത്തോട് പഞ്ചായത്തിലെ 504 മേഖലയിലേക്ക് വ്യാപിക്കുകയായിരുന്നു.
ഇപ്പോഴും പുഞ്ചവയലില്‍ ആളുകള്‍ക്ക് മഞ്ഞപ്പിത്തം പിടിപെടുന്നുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മുണ്ടക്കയം പുത്തൻചന്തയിലും മഞ്ഞപ്പിത്തബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതു മേഖലയെ കൂടുതല്‍ ആശങ്കയിലാഴ്ത്തുകയാണ്.
ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ രോഗവ്യാപനം തടയുന്നതിന് കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…