എരുമേലി: മണ്ഡലകാല തീർത്ഥാടനത്തിന്റെ തിരക്കേറിയ എരുമേലി ടൗണിൽ ഭക്തർക്കും നാട്ടുകാർക്കും ഒരുപോലെ ആശ്വാസമായി മാറിയിരിക്കുകയാണ് എസ്.ഐ ശാന്തി കെ. ബാബു. അന്യസംസ്ഥാനത്തുനിന്നും എത്തിയ തീർത്ഥാടക സംഘത്തിലെ കുഞ്ഞിനാണ് തിരക്കിനിടയിൽ പെട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
മണ്ഡല മകരവിളക്ക് പ്രമാണിച്ച് എരുമേലിയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടയിലാണ് കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെട്ടത്. കുഞ്ഞ് തളരുന്നത് ശ്രദ്ധയിൽപ്പെട്ട ശാന്തി കെ. ബാബു ഉടൻ തന്നെ കുഞ്ഞിനെ എടുക്കുകയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. കുഞ്ഞിന് ആവശ്യമായ പ്രാഥമിക ശുശ്രൂഷകൾ നൽകുന്നതിനും കുഞ്ഞിനെ സമാധാനിപ്പിക്കുന്നതിനും അവർ മുൻകൈ എടുത്തു.
കോട്ടയം നാർക്കോട്ടിക് സെല്ലിൽ നിന്നുമാണ് ശാന്തി എരുമേലിയിൽ ഡ്യൂട്ടിക്കായി എത്തിയത്. ഡ്യൂട്ടി കൃത്യമായി നിർവഹിക്കുന്നതിനോടൊപ്പം തന്നെ സഹജീവികളോടുള്ള കരുണയും കരുതലും അവർ പ്രകടിപ്പിച്ചു. പോലീസ് യൂണിഫോമിനുള്ളിലെ അമ്മമനസ്സിനെ സോഷ്യൽ മീഡിയയിലൂടെയും മറ്റും നിരവധി പേരാണ് ഇപ്പോൾ അഭിനന്ദിക്കുന്നത്.
“തിരക്കിനിടയിൽ കുഞ്ഞ് വല്ലാതെ തളർന്നിരുന്നു. ആ സമയത്ത് ഒരു പോലീസ് ഉദ്യോഗസ്ഥ എന്നതിലുപരി ഒരു അമ്മ എന്ന നിലയിലാണ് താൻ പ്രവർത്തിച്ചത്.” – ശാന്തി കെ. ബാബു
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…