Categories: Uncategorized

മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ മൂന്ന് വാർഡുകളിൽ മുന്നണികൾക്ക് വെല്ലുവിളിയായി സ്വതന്ത്ര സ്ഥാനാർത്ഥികൾ

മുണ്ടക്കയം:മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ മൂന്ന് വാർഡുകളിൽ മുന്നണികൾക്ക് വെല്ലുവിളിയായി സ്വതന്ത്ര സ്ഥാനാർത്ഥികൾ മാറിയിരിക്കുകയാണ്
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വേലനിലത്ത് സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ടു പാർട്ടിയിൽ നിന്നും രാജിവച്ച സിപിഐ പ്രവർത്തകർസംയുക്തമായി
വേലനിലത്തെ സ്വതന്ത്ര സ്ഥാനാർത്ഥി സൂസൻ ജോമിയുടെ ഇലക്ഷൻ പ്രചാരണത്തിൽ സജീവമാണ്
എൽ ഡി എഫ് മുന്നണി ധാരണ പ്രകാരം സിപിഐ യ്ക്ക് അനുവദിച്ച ഈ വാർഡിൽ സിപിഐയുടെ രണ്ട് ലോക്കൽ കമ്മറ്റി അംഗങ്ങളോടും ബ്രാഞ്ച് കമ്മറ്റിയോട് കൂടിയാലോചിക്കാതെ സ്ഥാനാർത്ഥിനിർണയം നടത്തിയതിൽ പ്രതിഷേധിച്ചാണ് ഇവർ പാർട്ടി ഭാരവാഹിത്വങ്ങൾ രാജിവച്ചത്
സിപിഐ മുണ്ടക്കയം ലോക്കൽ കമ്മറ്റിയുടെ കീഴിലുള്ള വേലനിലം ബ്രാഞ്ചിൽ ഉന്നത വിദ്യാഭ്യാസമുള്ള ആറ് യുവവനിതകൾ
അംഗങ്ങളായിരിക്കെ പാർട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത വനിതയെ സ്ഥാനാർത്ഥിയായി പാർട്ടി ചിഹ്നം നൽകി മത്സരിപ്പിക്കുന്നതിൽ പരസ്യമായി എതിർപ്പുയർത്തി നിരവധി പ്രവർത്തകർ പാർട്ടി ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു, കൂടെ പ്രവർത്തിക്കുന്നുണ്ട്
ബ്രാഞ്ച് കമ്മിറ്റി കൂടിയാലോചിക്കാതെ ഏകപക്ഷിയമായി മേൽ കമ്മറ്റി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു ഇത് അംഗീകരിക്കില്ലെന്ന നിലപാടാണ് ഇവർ സ്വീകരിച്ചിരിക്കുന്നത്
എൽ ഡി എഫ് സ്ഥാനാർത്ഥിയായി ഷാമിന സിറാജും ,യു ഡി എഫ് സ്ഥാനാർത്ഥിയായി അനു മാത്യുവും , യുഡിഎഫ് ശക്തികേന്ദ്രമായ ഈ വാർഡിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച മുൻ വാർഡ് മെമ്പർ ജോമി തോമസിന്റെ ഭാര്യ സൂസൻ ജോമി സ്വതന്ത്ര സ്ഥാനാർത്ഥിയായുമായാണ് ഇവിടെ ജനവിധി തേടുന്നത്,
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വാർഡ് 5 മൈകോളജിയിൽ ൽ 30 വർഷത്തിലധികമായി കോൺഗ്രസ് സ്ഥാനാർത്ഥി കൈപ്പത്തി ചിഹ്നത്തിൽ ജയിച്ചു വരുന്ന വാർഡ് പ്രവർത്തകരുടെ വികാരം മാനിക്കാതെ മുന്നണി ധാരണ പ്രകാരം മുസ്ലിം ലീഗിന് നൽകിയതിൽ പ്രതിഷേധിച്ച് വാർഡിലെ കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണയോടുകൂടി സിനി ആന്റോ കാർ ചിന്നത്തിൽ മത്സരിക്കുന്നുണ്ട്, സ്വതന്ത്ര സ്ഥാനാർഥിക്ക് പിന്തുണ നല്കി പ്രവർത്തിച്ചതിന് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരുന്ന അരുൺ കൊക്കാപ്പള്ളി നിലവിലെ ഗ്രാമപഞ്ചായത്ത് അംഗം ജനീഷ് മുഹമ്മദ് എന്നിവരെ കോൺഗ്രസിന്റ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിട്ടുണ്ട് ഇവിടെ, യുഡിഎഫ് സ്ഥാനാർത്ഥിയായി മുസ്ലിംലീഗിലെ നസീമ ഹാരിസും,എൽഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എംമ്മിലെ ഫ്ലോറി ആന്റണിയും എൻഡിഎ സ്ഥാനാർത്ഥിയായി സുധർമയും മത്സരം രംഗത്തുണ്ട്, ഫ്ലോറി ആന്റണി മുൻ കോൺഗ്രസ് ഗ്രാമപഞ്ചായത്ത് അംഗമാണ്, ഇരുപതാം വാർഡ് ഇഞ്ചിയാനിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജെയിംസ് ജോസഫും മുന്നണി സ്ഥാനാർത്ഥികൾക്ക് ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ് . കഴിഞ്ഞ 28 വർഷത്തിലധികമായി സിപിഐഎം പാർട്ടി മെമ്പറും, നിലവിൽ മുണ്ടക്കയം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു ജെയിംസ് ജോസഫ്, കോവിഡ് കാലത്ത് ഉൾപ്പെടെ നിരവധി സേവനങ്ങൾ പ്രവർത്തങ്ങൾ നടത്തിയ വ്യക്തിയുമാണ്,പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ ജെയിംസ് ജോസഫിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സിപിഐഎം പുറത്താക്കിയിട്ടുണ്ട് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ ജിജി നിക്കോളാസും, എൽഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എംമ്മിലെ ആൽബിൻ തേക്കനാട്ടും, എൻഡിഎ സ്ഥാനാർത്ഥിയായി ലിൻസൺ മാപ്പിള കുന്നേലും മത്സര രംഗത്തുണ്ട്,

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

4 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago