പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിന്റെ പൊൻകുന്നം ബസ് സ്റ്റാൻഡിലെ കാണിക്കവഞ്ചിയുടെ ചില്ല് എറിഞ്ഞുടച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് കാണിക്കവഞ്ചിയുടെ ചില്ല് തകർന്ന നിലയിൽ കണ്ടത്. കല്ല് കാണിക്കവഞ്ചിയുടെ ഉള്ളിലുണ്ടായിരുന്നു.
ദേവസ്വംഭാരവാഹികൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടത്തിയ പോലീസ് മാനസികാസ്വാസ്ഥ്യമുള്ളയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾ കല്ലെറിഞ്ഞ് കാണിക്കവഞ്ചിയുടെ ചില്ലുടയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പാമ്പാടി സ്വദേശിയായ ഇയാളുടെ കുടുംബാംഗങ്ങളെത്തി രോഗവിവരം ബോധ്യപ്പെടുത്തിയതിനെ തുടർന്ന് താക്കീത് നൽകി വിട്ടയച്ചു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…