കാഞ്ഞിരപ്പളളി :-ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴിൽ വരുന്ന 7 പഞ്ചായത്തുകളിലെ ഭിന്നശേഷിക്കാരുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തിയെടുക്കുവാൻ ബ്ലോക്ക് തലത്തിൽ പ്രത്യേകം കലാകേന്ദ്രം സ്ഥാപിക്കുവാൻ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് നേതൃത്വം നൽകുമെന്ന് പ്രസിഡൻറ് അജിത രതീഷ് അഭിപ്രായപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് തല ഭിന്നശേഷിക്കാരുടെ കലോത്സവമായ “ശലഭോത്സവം-2025” ഉത്ഘാടനം പ്രസിഡൻറ് അജിത രതീഷ് നിർവ്വഹിച്ചു. പരമ്പരാഗത സങ്കൽപ്പങ്ങളിൽ നിന്നും വിഭിന്നമായ ശേഷി ഉളളവരാണ് ഭിന്നശേഷിക്കാർ. സമൂഹത്തിലെ സാധാരണ ജനവിഭാഗങ്ങളെ അപേക്ഷിച്ച് നിത്യ ജീവിതത്തിൽ വ്യത്യസ്തമായ വെല്ലുവിളികളെ നേരിടുന്നവർ ഒന്നാകെ ബ്ലോക്ക് പഞ്ചായത്ത് ചേർത്ത് പിടിച്ച് കൊണ്ട് രാവിലെ മുതൽ കാഞ്ഞിരപ്പളളി സെൻറ് ഡൊമിനിക്സ് കോളേജിൽ ആട്ടവും, പാട്ടും, ഡാൻസുമായി കോളേജ് പരിസരം ഒരു പൂരപ്പറമ്പായി മാറി. ഇതോടൊപ്പം “തുടി” സാംസ്കാരിക കലാ സമിതിയുടെ നാടൻപാട്ടും, ബഹുജനസംഗീത വിരുന്നും നടന്നു. 177 കുട്ടികളും അവനരുടെ മാതാപിതാക്കളും അടക്കം 600 ൽപ്പരം ആളുകൾ അണി നിരന്ന ശലഭോത്സവം പുതുമായാർന്ന ഒരു പരിപാടിയായി മാറി. തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ സെൻറ് ഡൊമിനിക്സ് കോളേജ് ബർസാർ ഫാ. മനോജ് പാലക്കുടി, പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.കെ. ശശികുമാർ, സിറിൾ തോമസ്, കുമാരി രേഖാദാസ്, വൈസ് പ്രസിഡൻറ് സോഫി ജോസഫ്, സ്ഥിരസമിതി ചെയർപേഴ്സണ്മാകരായ ഷക്കീലാ നസീർ, മോഹനൻ ടി.ജെ., ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എസ്. കൃഷ്ണകുമാർ, കെ.എസ്. എമേഴ്സണ്‍, പി.കെ. പ്രദീപ്, ജൂബി അഷ്റഫ്, മാഗി ജോസഫ്, രത്നമ്മ രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ഷാലി ജെയിംസ്,ഷീലമ്മ ഡൊമിനിക്, ഷിജി ഷാജി, പ്രസന്ന ഷിബു, കെ.ടി. റേച്ചൽ, സി.വി. അനിൽകുമാർ, സി.ഡിപപി.ഒ. മാരായ ബിന്ദു റാണി എം. മിനി ജോസഫ്, സി.ഡി.പി.ഒ. ഓഫീസിലെ സൂപ്പർവൈസർമാരും, അങ്കണവാടി ടീച്ചർമാരും, ഹെൽപ്പർമാരും, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരായ ജോ.ബി.ഡി.ഒ. ഷാനവാസ് വി.എ., ദിലീപ് കെ.ആർ, ജയസൂര്യൻ എം, മറ്റ് ജീവനക്കാർ, ബീ.ആർ.സി. ഓഫീസർ അജാസ് വി.എം., തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. ശലഭോത്സവം പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ആകർഷകമായ സമ്മാനങ്ങൾ നൽകിയാണ് പറഞ്ഞയച്ചത്
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…