കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

മേലുകാവ് തൊടുപുഴ റോഡിൽ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു

0
img_6836

തൊടുപുഴ: മേലുകാവ് – തൊടുപുഴ റോഡിൽ ഉണ്ടായ സ്‌കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞിരംകവലക്കു സമീപം പാക്കാപുള്ളിക്കും വടക്കുംഭാഗത്തിനും ഇടയിലുള്ള വളവിലാണ് അപകടമുണ്ടായത്. തൊടുപുഴ പെരുമ്പള്ളിചിറ തോട്ടിപ്പറമ്പിൽ വീട്ടിൽ അജ്മൽ അജിംസ് (24) ആണ് മരിച്ചത്. പ്രദേശത്ത് കനത്ത മഴയായിരുന്നു. രാത്രി ഏഴിന് ശേഷമാണ് റോഡരികിൽ സ്‌കൂട്ടർ മറിഞ്ഞ നിലയിൽ കണ്ടെത്തിയത്. അപകടം എപ്പോഴാണ് ഉണ്ടായതെന്ന് വ്യക്തമല്ല. ഇതുവഴി എത്തിയ വാഹനത്തിൽ നാട്ടുകാർ അപകടത്തിൽപ്പെട്ടയാളെ ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മേലുകാവ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You may have missed