തൊടുപുഴ: മേലുകാവ് – തൊടുപുഴ റോഡിൽ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞിരംകവലക്കു സമീപം പാക്കാപുള്ളിക്കും വടക്കുംഭാഗത്തിനും ഇടയിലുള്ള വളവിലാണ് അപകടമുണ്ടായത്. തൊടുപുഴ പെരുമ്പള്ളിചിറ തോട്ടിപ്പറമ്പിൽ വീട്ടിൽ അജ്മൽ അജിംസ് (24) ആണ് മരിച്ചത്. പ്രദേശത്ത് കനത്ത മഴയായിരുന്നു. രാത്രി ഏഴിന് ശേഷമാണ് റോഡരികിൽ സ്‌കൂട്ടർ മറിഞ്ഞ നിലയിൽ കണ്ടെത്തിയത്. അപകടം എപ്പോഴാണ് ഉണ്ടായതെന്ന് വ്യക്തമല്ല. ഇതുവഴി എത്തിയ വാഹനത്തിൽ നാട്ടുകാർ അപകടത്തിൽപ്പെട്ടയാളെ ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മേലുകാവ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…