കൊച്ചി: പഞ്ചായത്ത് പ്രസിഡന്റിന് ഗസറ്റഡ് റാങ്കില്‍ താഴെയുള്ള പഞ്ചായത്ത് ജീവനക്കാരെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്യാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി.
പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സസ്പെൻഡ് ചെയ്ത നടപടി ശരിവച്ച ഉത്തരവിലാണ് ജസ്റ്റിസ് എൻ.നഗരേഷ് ഇക്കാര്യം വ്യക്തമാക്കിയത്. സസ്പെൻഷൻ മരവിപ്പിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി. പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ ഹർജിയിലാണിത്.
കഴിഞ്ഞ ആഗസ്റ്റ് 26ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി അനുമതിയില്ലാതെ പങ്കെടുത്തു. പുറത്തുപോകണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല. കമ്മിറ്റി തീരുമാനങ്ങള്‍ രേഖപ്പെടുത്താൻ സെക്രട്ടറിയും അസി.{ _സെക്രട്ടറിയും തയ്യാറായതുമില്ല. ഇത് ചോദ്യം ചെയ്തതോടെ അസി. സെക്രട്ടറി പുറമെനിന്ന് ആളുകളെ വിളിച്ച് യോഗം തടസപ്പെടുത്തി. ഇതിന്റെ പേരിലായിരുന്നു സസ്പെൻഷൻ. തദ്ദേശ ഓംബുഡ്സ്‌മാന്റെയോ ട്രൈബ്യൂണലിന്റെയോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ സർക്കാരിന് പഞ്ചായത്ത് തീരുമാനത്തില്‍ ഇടപെടാനാകൂ എന്ന് കോടതി വിലയിരുത്തി.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…