കൃഷിക്ക് ഒരുക്കാൻ പറമ്പിൽ തീയിട്ടു; പൊള്ളലേറ്റ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹൈസ്കൂളിലെ മുൻ അധ്യാപകൻ മരിച്ചു
പൂവത്തോട് : കൃഷിക്കായി തോട്ടം തീയിട്ട് ഒരുക്കുന്നതിനിടെ പൊള്ളലേറ്റ് സ്ഥലമുടമയും റിട്ട. അധ്യാപകനുമായ പൂവത്തോട് പൊരിയത്ത് ബേബി സെബാസ്റ്റ്യൻ (70) മരിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹൈസ്കൂളിലെ മുൻ അധ്യാപകൻ ആയിരുന്നു അദ്ദേഹം. എരുമേലി സെന്റ് തോമസ് ഹൈസ്കൂളിലും അദ്ദേഹം അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു .
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണു സംഭവം. പറമ്പിൽ തീയും പുകയും കണ്ടു നാട്ടുകാർ പാലാ അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. തീയണയ്ക്കുമ്പോഴാണ് ബേബി സാറിനെ മരിച്ചനിലയിൽ പറമ്പിൽ കണ്ടെത്തിയത്. രാവിലെ ഒൻപതോടെയാണ് ഇദ്ദേഹം തോട്ടത്തിൽ എത്തിയ ത്. ഒന്നോടെയാണു തോട്ടത്തിൽനിന്നു തീയും പുകയും ഉയരുന്നതു നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.