Categories: Uncategorized

നാലംഗ കുടുംബം വീടിന് തീപിടിച്ചു മരിച്ച സംഭവം : കേസ് അന്വേഷണം ഇഴയുന്നു,കൊന്നത്തടിയില്‍ 20ന് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഹര്‍ത്താല്‍

അടിമാലി : നാലംഗ കുടുംബം വീടിന് തീപിടിച്ചു മരിച്ച സംഭവം : കേസ് അന്വേഷണം ഇഴയുന്നു,കൊന്നത്തടിയില്‍ 20ന് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഹര്‍ത്താല്‍ നടത്തും..
കൊമ്പൊടിഞ്ഞാലില്‍ നാലംഗ കുടുംബം തീപിടിത്തത്തില്‍ മരിച്ച കേസില്‍ ഒരു വർഷത്തോട് അടുക്കുമ്പോഴും അന്വേഷണം എങ്ങുമെത്താത്തതില്‍ പ്രതിഷേധിച്ച്‌ കൊന്നത്തടിയില്‍ 20ന് ഹർത്താല്‍ നടത്തും.കൊമ്പൊടിഞ്ഞാല്‍ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.കഴിഞ്ഞ മേയ് 9നാണ് തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവരെ വീടിനുള്ളില്‍ വെന്തു മരിച്ച നിലയില്‍ കണ്ടെത്തിയത്..

വെള്ളത്തൂവല്‍ പൊലീസ് തെളിവ് ശേഖരിക്കുന്നതില്‍ മുതല്‍ ഗുരുതര വീഴ്ച വരുത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രാഥമിക അന്വേഷണത്തില്‍ വൈദ്യുത ഷോർട്ട് സർക്കൂറ്റാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതിയെങ്കിലുംഇലക്‌ട്രിക്കല്‍ ഇൻസ്പക്‌ട്രേറ്റ് നടത്തിയ അന്വേഷണത്തില്‍ ഈ സാദ്ധ്യത നിഷേധിച്ചിരുന്നു.ഇതോടെ ജില്ലാ പൊലീസ് മേധാവി ഇടപെട്ട് അന്നത്തെ ഇടു ക്കി ഡിവൈ.എസ്പി ജില്‍സണ്‍ മാത്യുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘ ത്തെ ചുമതലപ്പെടുത്തി.

കേസില്‍ പ്രദേശവാസിയുടെ ലാപ്‌ടോപ്, ടാബ്, മൊബൈല്‍ ഫോണുകള്‍ എന്നിവ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. ഇയാളെ വിളിച്ചു വരുത്തി തെളിവുകള്‍ പരിശോധിക്കുന്ന
തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലാബിന് കൈമാറുകയും ചെയ്തങ്കിലും അന്വേഷണം നിലച്ചതായും ഭാരവാഹികള്‍ പറഞ്ഞു. എഫ് ഐആറില്‍ മൃതശരീര അവശിഷ്ടങ്ങളില്‍ മണ്ണെണ്ണയുടെ സാന്നിദ്ധ്യം കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് രാസ വസ്തുക്കള്‍ ഉപയോഗിച്ചിട്ടുള്ളതായി നാട്ടുകാർ സംശയിക്കുന്നുണ്ട്. ആ സൂത്രിതമായ കൊലപാതകമാണിതെന്നാണ് ജനകീയ സമിതി കരുതുന്നതെന്നും സമിതി ചെയർമാൻ അനില്‍ വിളക്കുന്നേല്‍ ,കണ്‍വീനർ വിനോദ് ,ശുഭയുടെ ബന്ധുക്കള്‍ എന്നിവർ പറഞ്ഞു.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയം ടൗണിൽ രാത്രിയിൽ ലഹരിയിൽ സ്റ്റിയറിംഗ് പിടിച്ച് ഓട്ടോ ഡ്രൈവർ; മുണ്ടക്കയത്ത് യാത്രക്കാർ ഭീതിയിൽ…യാത്രക്കാരെ അസഭ്യം പറച്ചിലും കൈയ്യേറ്റവും; മുണ്ടക്കയത്തെ ‘മദ്യപൻ’ ഡ്രൈവർമാർക്കെതിരെ പോലീസ് കണ്ണ് തുറക്കണമെന്ന ആവശ്യം ശക്തം.

മുണ്ടക്കയം: മുണ്ടക്കയം ടൗണിലും ബസ് സ്റ്റാൻഡ് പരിസരത്തും മദ്യപിച്ചെത്തുന്ന ചില ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസം വർദ്ധിക്കുന്നതായി പരാതി. കഴിഞ്ഞദിവസം രാത്രി…

13 hours ago

മുണ്ടക്കയത്ത് സമരം പൂർണ്ണം; സ്ഥാപനങ്ങൾ അടപ്പിച്ചു, ‘ഫോട്ടോ തെളിവുമായി’ ജീവനക്കാർ വീട്ടിലേക്ക്, “സമരക്കാർ വന്നേ… നമുക്ക് വീട്ടിൽ പോകാമേ”; മുണ്ടക്കയത്ത് ജീവനക്കാർ തന്നെ സമരക്കാരെ വിളിച്ചുവരുത്തി സ്ഥാപനം അടപ്പിച്ചു!

മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ നടന്ന ഹർത്താൽ/സമരം പൂർണ്ണവിജയം. ടൗണിലെ ബാങ്കുകളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും സമരക്കാർ ഇടപെട്ട് അടപ്പിച്ചു. എന്നാൽ…

17 hours ago

സംസ്ഥാനത്ത് ഇന്നും കടുത്ത ചൂട്; നാളെ മുതൽ വേനൽ മഴ ശക്തമാകും: നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്. വയനാടും ഇടുക്കിയും ഒഴികെ ഇല്ലായിടത്തും മുന്നറിയിപ്പ് തുടരുന്നു. കൊടും വേനലിന് ആശ്വാസമായി നാളെ മുതൽ…

3 days ago

മുണ്ടക്കയത്ത് സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും മെയ് ഒന്നിന്

മുണ്ടക്കയം: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന റാലിയും പൊതുസമ്മേളനവും മെയ് ഒന്നിന്…

3 days ago

മുണ്ടക്കയം ഹോളി ട്രിനിറ്റി പള്ളി ഭവനപദ്ധതി സമർപ്പണം നാളെ; 8 കുടുംബങ്ങൾക്ക് ഇനി സ്വന്തം വീട്

മുണ്ടക്കയം: സി.എസ്.ഐ മധ്യകേരള മഹായിടവകയിലെ മുണ്ടക്കയം ഹോളി ട്രിനിറ്റി പള്ളിയുടെ 175-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ഭവനപദ്ധതിയുടെ സമർപ്പണം നാളെ…

4 days ago

കോട്ടയത്ത് കഴുത്തിൽ കത്തിവച്ച് മോഷ്ടാക്കൾ കവർന്നത്‌ 150 രൂപ വിലയുള്ള ഇമിറ്റേഷൻ മാല

കോട്ടയം: മാഞ്ഞൂരിൽ പുലർച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയെ സ്കൂട്ടർ ഇടിപ്പിച്ചു വീഴ്ത്തിയ ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി മാല കവർന്നു. മാഞ്ഞൂർ…

4 days ago