ഇടുക്കി: മദ്യപിച്ച് പൊലീസ് വാഹനത്തില്‍ വച്ച് സഹപ്രവര്‍ത്തകയോട് ലൈംഗികാതിക്രമം നടത്തുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്ത ഗ്രേഡ് എ.എസ്.ഐക്കെതിരെ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വകുപ്പുതല നടപടി. നിലവില്‍ ഇടുക്കി സബ് ഡിവിഷനില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെതിരെയാണ് ശിക്ഷണ നടപടിയുടെ ഭാഗമായി പി.ആര്‍ (പണിഷ്മെന്റ് റോള്‍) നല്‍കിയത്.
മറ്റൊരു സ്റ്റേഷനിലെ ഇന്‍സ്പെക്ടറുടെ ഭാര്യയായ പൊലീസുകാരിക്കാണ് ഉദ്യോഗസ്ഥനില്‍ നിന്ന് ദുരനുഭവമുണ്ടായത്. തൊടുപുഴ സബ് ഡിവിഷനില്‍ ജോലി ചെയ്യവെയായിരുന്നു സംഭവം. ഇയാളുടെ സ്വാധീനത്താല്‍ പരാതികള്‍ എല്ലാം മുക്കി. ഇന്‍സ്പെക്ടറുടെ ഭാര്യയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് എ.എസ്.ഐ അതിക്രമം നടത്തിയത്. വിവരം ഉടന്‍ തന്നെ ഭര്‍ത്താവിനെയും തന്റെ സ്റ്റേഷനിലെ എസ്.എച്ച്.ഒയെയും യുവതി അറിയിച്ചെങ്കിലും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്.
ഉന്നത ഉദ്യോഗസ്ഥര്‍ക്കായി വഴിവിട്ട രീതിയില്‍ ‘പിരിവ്’ നടത്തി നല്‍കുന്ന ആളായതിനാലാണ് ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ മേലുദ്യോഗസ്ഥര്‍ മടിച്ചതെന്ന ആക്ഷേപം ശക്തമാണ്. നേരത്തെ യുവതി നല്‍കിയ പരാതികളില്‍ അന്വേഷണം നടന്നെങ്കിലും ഉന്നത സ്വാധീനത്താല്‍ റിപ്പോര്‍ട്ടുകള്‍ മുക്കുകയായിരുന്നു. നീതിക്കായി യുവതി ഉറച്ചുനിന്നതോടെ കേസ് നാര്‍ക്കോട്ടിക് ഡിവൈ.എസ്.പിക്ക് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എ.എസ്.ഐ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പി.ആര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഗുരുതരമായ ലൈംഗികാതിക്രമം നടന്ന സാഹചര്യത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ട ക്രിമിനല്‍ കേസാണിത്. എന്നാല്‍, വെറും പി.ആര്‍ നോട്ടീസില്‍ ഒതുക്കി ചെറിയ വകുപ്പുതല ശിക്ഷയോടെ പ്രതിയെ രക്ഷിച്ചെടുക്കാന്‍ നീക്കം നടക്കുന്നതായി സൂചനയുണ്ട്. ഒരു ഉദ്യോഗസ്ഥയ്ക്ക് പോലും സ്വന്തം വകുപ്പില്‍ നിന്ന് നീതി ലഭിക്കാന്‍ ഇത്രയേറെ ബുദ്ധിമുട്ടേണ്ടി വരുന്നത് സേനയ്ക്കുള്ളില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രതി പൊലീസ് അസോസിയേഷന്‍ നേതാവ് കൂടിയാണ്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…