കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

കോട്ടയത്ത് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് ദാരുണാന്ത്യം; കുട്ടി ഉൾപ്പെടെ മൂന്ന് മരണം

0
1f37e946-f860-419e-a8c7-533b0cb72ef7

കോട്ടയം: എംസി റോഡിലെ മോനിപ്പള്ളിയിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് എട്ടു വയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. നീണ്ടൂർ ഓണംതുരുത്ത് കറുപ്പൻപറമ്പിൽ കെ.കെ. സുരേഷ് കുമാർ (52), ഭാര്യ അമ്പിളി (47), എട്ടു വയസ്സുകാരനായ അർജിത് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടം നടന്നത് ഇങ്ങനെ

തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ കെഎസ്ആർടിസി ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. തിരുവൈരാണിക്കുളം ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു കാർ യാത്രികർ എന്നാണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *

You may have missed