Categories: Uncategorized

ബോയിസ് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം ജനുവരി 28 മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി

ഭക്തജനങ്ങളുടെ ആശ്രിതവത്സലനും അഭിഷ്ടവരദായകനുമായ ശ്രീ സുബ്രഹ്മണ്യ സ്വാമി കുടികൊള്ളുന്ന പുണ്യക്ഷേത്രത്തിൽ ഈ വർഷത്തെ തൈപ്പൂയ മഹോത്സവം ജനുവരി 28 മുതൽ ഫെബ്രുവരി 1 വരെ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിക്കും.

ഉത്തരായന കാലത്തിലെ രോഹിണി നക്ഷത്രത്തിൽ, ജനുവരി 28 ബുധനാഴ്ച (മകരം 14) രാത്രി 7.30-നും 8.20-നും മദ്ധ്യേയുള്ള മിഥുനം രാശി മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പൂഞ്ഞാർ അജി നാരായണൻ തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ ഉത്സവത്തിന് തൃക്കൊടിയേറും.

അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഉത്സവ ചടങ്ങുകൾ ഫെബ്രുവരി 1 ഞായറാഴ്ച (മകരം 18) നടക്കും. അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം നടക്കുന്ന ആറാട്ട് കാവടി ഘോഷയാത്രയോടെ ഈ വർഷത്തെ ഉത്സവത്തിന് സമാപനമാകും. ഉത്സവത്തോടനുബന്ധിച്ച് വിശേഷാൽ പൂജകൾ, അന്നദാനം, വിവിധ കലാപരിപാടികൾ എന്നിവയും ക്ഷേത്രസന്നിധിയിൽ ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങളിലും ആഘോഷങ്ങളിലും അകമഴിഞ്ഞ സഹകരണം നൽകിയ എല്ലാ ഭക്തജനങ്ങളെയും ക്ഷേത്ര ഭാരവാഹികൾ നന്ദിയോടെ സ്മരിച്ചു. ഈ വർഷത്തെ തിരുവുത്സവത്തിലേക്കും എല്ലാ ഭക്തജനങ്ങളുടെയും സാന്നിദ്ധ്യവും സഹായസഹകരണങ്ങളും ഉണ്ടാകണമെന്ന് ദേവനാമത്തിൽ അഭ്യർത്ഥിക്കുന്നു.

ഭഗവാന്റെ അനുഗ്രഹത്തിനായി ഈ പുണ്യനാളുകളിൽ എല്ലാ ഭക്തരെയും ക്ഷേത്രസന്നിധിയിലേക്ക് സാദരം ക്ഷണിക്കുന്നതായി ആഘോഷക്കമ്മിറ്റി അറിയിച്ചു.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago