Categories: Uncategorized

പരാതിപ്പെടുമ്പോൾ മാത്രം എത്തുന്ന ‘അരമണിക്കൂർ’ വെള്ളം, കുടിവെള്ള പദ്ധതി നോക്കുകുത്തി; വിലകൊടുത്തു വെള്ളം വാങ്ങി കൊടികുത്തി മുളംകുന്ന് നിവാസികൾ…

കൊക്കയാർ: കുടിവെള്ള പദ്ധതി നിലവിലുണ്ടായിട്ടും തുള്ളിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് ഇടുക്കി കൊക്കയാർ പഞ്ചായത്തിലെ കൊടികുത്തി മുളംകുന്ന് നിവാസികൾ. ഹെലിബറിയ കുടിവെള്ള പദ്ധതിയിൽ നിന്ന് സമീപ പ്രദേശങ്ങളിലെല്ലാം സുലഭമായി വെള്ളം ലഭിക്കുമ്പോൾ, മുളംകുന്ന് സുരേന്ദ്രൻ കട ഭാഗത്തുള്ള കുടുംബങ്ങൾ മാത്രം അവഗണനയിലാണ്. മുപ്പതോളം സാധാരണ കുടുംബങ്ങളാണ് ആഴ്ചകളായി കടുത്ത ജലക്ഷാമം അനുഭവിക്കുന്നത്. പ്രദേശത്തെ കിണറുകളും തോടുകളും വറ്റിയതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. വാട്ടർ അതോറിറ്റി അധികൃതരെ വിളിച്ചു പരാതിപ്പെടുമ്പോൾ മാത്രം പൈപ്പിലൂടെ വെള്ളമെത്തും. എന്നാൽ വെറും അരമണിക്കൂർ മാത്രം നീണ്ടുനിൽക്കുന്ന ഈ ജലവിതരണം കൊണ്ട് 500 ലിറ്റർ ടാങ്ക് പോലും നിറയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഈ ചെറിയ അളവ് വെള്ളം കൊണ്ട് ആഴ്ചകളോളം കഴിച്ചുകൂട്ടേണ്ട ഗതികേടിലാണ് ഇവർ.

കൂലിപ്പണിക്കാരും കർഷകരും താമസിക്കുന്ന ഈ മലയോര മേഖലയിൽ കുടിവെള്ളത്തിനായി മാത്രം ആഴ്ചയിൽ 2,500 രൂപയോളം ഇവർക്ക് ചെലവാകുന്നുണ്ട്.

• തലച്ചുമടായി വെള്ളം: ജോലി കഴിഞ്ഞെത്തുന്ന വീട്ടമ്മമാരും തൊഴിലാളികളും കിലോമീറ്ററുകൾ നടന്ന് കൊടികുത്തി ഭാഗത്ത് പോയി വെള്ളം ചുമന്നുകൊണ്ടുവരികയാണ്.

• വിവേചനമെന്ന് ആക്ഷേപം: ഹെലിബറിയ പദ്ധതിയുടെ ഗുണഭോക്താക്കളായ പെരുവന്താനം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കൃത്യമായി വെള്ളം ലഭിക്കുമ്പോൾ, മുളംകുന്ന് ഭാഗത്തോടുള്ള അവഗണന മനഃപൂർവ്വമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ

വർഷങ്ങളായി തുടരുന്ന ഈ ദുരിതത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വരും ദിവസങ്ങളിലും ജലവിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിലടക്കം ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

കർഷകർക്ക് താങ്ങായി കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക്: എരുമേലി ശാഖയുടെ നവീകരണ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു

എരുമേലി: കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കിടയിലും കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകി കരുത്തുപകരുന്ന കാർഷിക വികസന ബാങ്കുകളുടെ പ്രവർത്തനം…

4 hours ago

എരുമേലിയിൽ മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ നോട്ടീസ് നൽകി വിട്ടയച്ചു; പണം കോടതി നിർദേശപ്രകാരം ട്രഷറിയിലേക്ക്

എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…

7 hours ago

ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം നടന്നു; പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…

7 hours ago

മികച്ച വെറ്ററിനറി സർജൻ ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട് ഗ്രാമപഞ്ചായത്ത് ആദരിച്ചു

പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…

7 hours ago

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത; പെരുവന്താനത്ത് കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ ബോധവൽക്കരണവും ശുചീകരണവും സംഘടിപ്പിച്ചു

പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…

11 hours ago

കൊടിമരങ്ങൾ നശിപ്പിച്ചു: മുണ്ടക്കയത്ത് കോൺഗ്രസ് – കെഎസ്‌യു പ്രതിഷേധം

മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…

12 hours ago