വിവിധ പോലീസ് സ്റ്റേഷനുകളിലെ കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ബാങ്ക് ചീഫ് കണ്‍സ്യൂമര്‍ ഓഫീസര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്റെ നിര്‍ദേശം.
61 ലക്ഷം മുതല്‍ 1.17 കോടി രൂപ വരെ കബളിപ്പിച്ചെന്നാണ് പരാതി. വായ്പയായി ലഭിച്ച തുക ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയ ശേഷം പ്രതികള്‍ കുവൈത്ത് വിട്ടതായും ആരോപണമുണ്ട്. പലരും നിലവില്‍ മറ്റു വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നതായാണ് വിവരം. വഞ്ചനാ കുറ്റം ചുമത്തി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കോട്ടയം ജില്ലയിലെ കുറവിലങ്ങാട്, അയര്‍ക്കുന്നം, വെള്ളൂര്‍, കടുത്തുരുത്തി, വൈക്കം, തലയോലപ്പറമ്പ് സ്റ്റേഷനുകളിലും എറണാകുളം ജില്ലയിലെ പോത്താനിക്കാട്, കോതമംഗലം, അങ്കമാലി, പുത്തന്‍കുരിശ് സ്റ്റേഷനുകളിലുമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സുമിത മേരി സാം, ജോജോ മാത്ത്യു, ടോണി പൂവേലില്‍ ലൂക്കോസ്, റോബി മാത്യു, സിജോമോന്‍ ഫിലിപ്പ്, റെജിമോന്‍ ഫിലിപ്പ്, ജിഷ വര്‍ഗീസ്, പ്രിയദര്‍ശ് മാമ്പള്ളില്‍ വാസവന്‍, ബിബിന്‍ കുര്യാക്കോസ്, ലിസി ഷാജി, ടോണി പറോക്കാരന്‍ ജോണി, അനൂപ് ജോണ്‍ കാവനാല്‍ എന്നിവരാണ് പ്രതികള്‍.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…