പൊൻകുന്നം: റോഡരികിൽ പാർക്ക് ചെയ്തിരുന്ന ട്രാവലർ കുത്തിത്തുറന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച പ്രതിയെ സാഹസികമായി പിടികൂടി. പൊൻകുന്നം സ്വദേശിയായ ലോറി ഡ്രൈവറാണ് പോലീസിന്റെയും വാഹന ഉടമയുടെയും കൃത്യമായ ഇടപെടലിലൂടെ കുടുങ്ങിയത്. മോഷണം പോയ സാധനങ്ങൾക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ഒരു സാധാരണ ‘മുല്ല മാല ‘ മോഷ്ടാവിനെ തിരിച്ചറിയുന്നതിൽ നിർണ്ണായകമായി.
ഇന്നലെ രാത്രിയിലാണ് പൊൻകുന്നം റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രാവലറിൽ മോഷണം നടന്നത്. വാഹനത്തിന്റെ ഡോർ തുറന്ന് അകത്തുകയറിയ മോഷ്ടാവ് വിലപിടിപ്പുള്ള സൗണ്ട് സിസ്റ്റം, സ്റ്റീരിയോ എന്നിവ കൈക്കലാക്കി. ഇതുകൂടാതെ വാഹനത്തിന്റെ ഡാഷ്‌ബോർഡിൽ ഇരുന്നിരുന്ന ബുദ്ധപ്രതിമയും, അലങ്കാരത്തിനായി തൂക്കിയിട്ടിരുന്ന മുല്ല മാലയും മോഷ്ടാവ് കൊണ്ടുപോയിരുന്നു.
മോഷണത്തിന് ശേഷം ഉടമ വാഹന പരിശോധന നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ പിറ്റേന്ന് പാലാ റൂട്ടിൽ പാർക്ക് ചെയ്തിരുന്ന ഒരു നാഷണൽ പെർമിറ്റ് ലോറിയിൽ തന്റെ ട്രാവലറിലുണ്ടായിരുന്ന അതേ മുല്ല മാല ഉടമയുടെ ശ്രദ്ധയിൽപ്പെട്ടു.
ഉടൻ തന്നെ പൊൻകുന്നം പോലീസിൽ വിവരമറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ ലോറി ഓടിച്ചിരുന്നത് പൊൻകുന്നം സ്വദേശിയായ ഡ്രൈവറാണെന്ന് വ്യക്തമായി. തുടർന്ന് മോഷ്ടിച്ച സാധനങ്ങൾ തിരികെ നൽകാം എന്നും പറഞ്ഞു മോഷ്ടാക്കൾ തടി തപ്പി, ഇതുവരെ മോഷ്ടാക്കൾ നേരിട്ട് എത്തുകയോ മോഷ്ടിച്ച സാധനങ്ങൾ തിരികെ നൽകുകയോ ചെയ്തിട്ടില്ല എന്ന് ട്രാവലർ ഉടമ പറയുന്നു
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…