Categories: Uncategorized

രാജസ്ഥാനിൽ നടന്ന സ്പെഷൽ ഒളിമ്ബിക്‌സ് യൂനിഫൈഡ് ദേശീയ ഹാൻഡ്ബോൾ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനവും വെള്ളി മെഡലും നേടിയ കേരള ടീമംഗം മുണ്ടക്കയം ഏന്തയാർ സ്വദേശി അഭിജിത്ത് സന്തോഷ് നാടിന്റെ അഭിമാനമായി

രാജസ്ഥാനിൽ നടന്ന സ്പെഷൽ ഒളിമ്ബിക്‌സ് യൂനിഫൈഡ് ദേശീയ ഹാൻഡ്ബോൾ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനവും വെള്ളി മെഡലും നേടിയ കേരള ടീമംഗം മുണ്ടക്കയം ഏന്തയാർ സ്വദേശി അഭിജിത്ത് സന്തോഷ് നാടിന്റെ അഭിമാനമായി.

ഭിന്നശേഷിക്കാരായ കായികതാരങ്ങൾ കളിക്കുന്ന സ്പെഷൽ ഒളിമ്ബിക്‌സ് മത്സരത്തിൽ ഭിന്നശേഷിയില്ലാത്ത കായിക താരങ്ങളുടെ പിന്തുണ ഉണ്ടാകും. ഇത്തരത്തിൽ കേരള ടീമിനുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട താരമായിരുന്നു അഭിജിത്ത്.
ഏന്തയാർ ലക്ഷ്മ്‌മി നിവാസിൽ സന്തോഷ്-ഇന്ദു ദമ്ബതികളുടെ മകനാണ് 18കാരനായ അഭിജിത്ത്. മണർകാട് സെൻറ് മേരീസ് കോളജിലെ ബി.കോം ഒന്നാം വർഷ വിദ്യാർഥിയാണ്. ജെ.ജെ. മർഫി മെമ്മോറിയൽ സ്കൂളിലെ പഠനത്തോടൊപ്പം തുടങ്ങിയതാണ് ഹാൻഡ്ബോൾ കളിയിലെ കമ്ബം. സ്കൂൾതലത്തിൽ സംസ്ഥാന ദേശീയ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ജെ.ജെ മർഫിയിലെ കായികാദ്ധ്യാപകൻ അലൻ്റെ കീഴിലാണ് അഭിജിത്തിന്റെ പരിശീലനം. കുറഞ്ഞ കാലംകൊണ്ട് ഇത്രയധികം നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചത് സന്തോഷം നൽകുന്നുവെന്ന് അഭിജിത്തിൻറെ പിതാവ് സന്തോഷ് പറഞ്ഞു.
ഫുട്ബോളിലായിരുന്നു കമ്‌ബമെങ്കിലും പിന്നീട് ഹാൻഡ്ബോളിലേക്ക് തിരിയുകയായിരുന്നു. ദേശീയ മത്സരത്തിൽ കളിക്കുക എന്നതാണ് അഭിജിത്തിന്റെ ലക്ഷ്യം.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago