കൊക്കയാർ ഗ്രാമപഞ്ചായത്ത് ഭരണം ആർക്കെന്ന് നിർണ്ണയിക്കുന്ന നിർണ്ണായക നറുക്കെടുപ്പ് (കുറി) നാളെ (ഡിസംബർ 27) നടക്കും. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നിൽക്കുന്ന സാഹചര്യത്തിൽ, പ്രസിഡന്റ് സ്ഥാനത്തേക്ക് ആരു വരുമെന്ന ആകാംക്ഷയിലാണ് കൊക്കയാർ നിവാസികൾ.14 വാർഡുകളുള്ള കൊക്കയാർ പഞ്ചായത്തിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും 7 സീറ്റുകൾ വീതം നേടി തുല്യശക്തികളായി നിൽക്കുകയാണ്. കേവല ഭൂരിപക്ഷം (8 സീറ്റ്) ആർക്കുമില്ലാത്തതിനാലാണ് ഭരണം നറുക്കെടുപ്പിലൂടെ തീരുമാനിക്കേണ്ടി വരുന്നത്.കഴിഞ്ഞ തവണ എൽ.ഡി.എഫ് ഭരിച്ചിരുന്ന പഞ്ചായത്ത് തിരിച്ചുപിടിക്കാൻ യു.ഡി.എഫ് ശ്രമിക്കുമ്പോൾ, ഭരണം നിലനിർത്താൻ എൽ.ഡി.എഫും ഒട്ടും പിന്നിലല്ല. എന്നാൽ ഇത്തവണ ജനവിധിയല്ല, മറിച്ച് ‘ഭാഗ്യമാണ്’ ഭരണാധികാരിയെ നിശ്ചയിക്കുന്നത്.
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…