മുണ്ടക്കയം: വഴിയരികിൽ നിന്നും ലഭിച്ച ഒരു ലക്ഷം രൂപയോളം വിലവരുന്ന ഡയമണ്ട് വള ചുമട്ടു തൊഴിലാളിയുടെ സത്യസന്ധതയിലൂടെ ഉടമസ്ഥന് തിരികെ ലഭിച്ചു. വള നഷ്ടമായതിനെക്കുറിച്ച് ‘കേരള ടുഡേ’ നൽകിയ വാർത്തയാണ് ഉടമയെ കണ്ടെത്താൻ സഹായിച്ചത്.
മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ ചുമട്ടു തൊഴിലാളി ബിബിന് വിലയേറിയ ഡയമണ്ട് വള ലഭിച്ചത്. ലഭിച്ച ഉടൻ തന്നെ ഇദ്ദേഹം വിവരം അധികൃതരെ അറിയിക്കുകയും കൈമാറാൻ ശ്രമിക്കുകയും ചെയ്തു.
വള നഷ്ടപ്പെട്ടത് പാലൂർക്കാവ് സ്വദേശിനിയായ റിയയ്‌ക്കായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് റിയയ്ക്ക് വള നഷ്ടപ്പെട്ടത്. വള നഷ്ടമായ വിവരം കേരള ടുഡേ വാർത്തയായി നൽകിയിരുന്നു. ഈ വാർത്ത കണ്ടതിനെ തുടർന്നാണ് ബിബിൻ വള പാലൂർക്കാവ് സ്വദേശിനിയുടെ ആണന്ന് മനസിലാക്കുകയും ഉടൻ ഫോൺ നമ്പരിൽ ബന്ധപ്പെടുകയും ചെയ്തത്. ഉടൻ മുണ്ടക്കയം പോലീസ് സ്റ്റേഷൻ എസ് ഐ വിപിൻ സർ വിവരം അറിയിക്കുകയും ചെയ്തു
തൊഴിലാളിയുടെ സത്യസന്ധതയെയും കേരള ടുഡേ ഇടപെടലിനെയും റിയയും കുടുംബാംഗങ്ങളും അഭിനന്ദിച്ചു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…