കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

മുണ്ടക്കയം പെരുവന്താനത്തിനു സമീപം കൊടു കുത്തിയിൽ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

0
49b1f801-fda3-4185-9bd5-67e692cf804f

മുണ്ടക്കയം പെരുവന്താനത്തിനു സമീപം കൊടു കുത്തിയിൽ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ പ രിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. അതിരമ്പുഴ വടക്ക നോടിയിൽ ബെന്നി ഡേവിഡ് (55) ആണ് മരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച‌ രാവിലെ 11നാണ് അപകടം സംഭവിച്ചത്. ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോകുന്പോൾ എതിരേ വന്ന കാർ ഇടിക്കുകയായിരുന്നു. കാർ നിർത്താതെ പോയി. പരിക്കേറ്റ ബെന്നി മൂന്നു മണിക്കൂറോളം റോഡിൽ അബോധാവസ്ഥയി ൽ കിടന്നു.വഴിയാത്രക്കാരാണ് മുണ്ടക്കയത്തെ ആശുപത്രിയി ൽ എത്തിച്ചത്. അവിടെനിന്ന് തെള്ളകത്തെ സ്വകാര്യാശുപത്രി യിൽ എത്തിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ ബുധനാഴ്ച രാത്രിയിലാണ് മരിച്ചത്. സംസ്‌കാരം ഇന്ന് രാവിലെ 11ന് അ തിരമ്പുഴ സെൻറ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ സാലി കൈപ്പുഴമുട്ട് കായ്ച്ചിറ കുടുംബാംഗം. മക്കൾ: കിരൺ (സൗദി അറേബ്യ), കീർത്തി (സൗദി അറേബ്യ). മരുമക്കൾ: ടോണ പ ള്ളിക്കുന്നേൽ മാമ്മൂട്, സാജു അരുണാമൂലയിൽ കാണക്കാരി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed