കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

‌കഴിഞ്ഞ അഞ്ചു വർഷമായി വന്യജീവി ശല്യം രൂക്ഷ മായിരുന്നപ്പോൾ പരാതി സ്വീകരിക്കുകയോ, ഹെല്പ് ഡസ്ക് ആരംഭിക്കുകയോ ചെയ്യാതിരുന്ന മുണ്ടക്കയം പഞ്ചായത്ത്, ഇപ്പോൾ ഹെല്പ് ഡെസ്കും ആയി പരാതി സ്വീകരിക്കാൻ വരുന്നത് തിരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ചുള്ളത് എന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്

0
1bf400f9-7b9c-4130-aed8-3c97cd67bac1

മുണ്ടക്കയം. കഴിഞ്ഞ അഞ്ചു വർഷമായി വന്യജീവി ശല്യം രൂക്ഷ മായിരുന്നപ്പോൾ പരാതി സ്വീകരിക്കുകയോ, ഹെല്പ് ഡസ്ക് ആരംഭിക്കുകയോ ചെയ്യാതിരുന്ന മുണ്ടക്കയം പഞ്ചായത്ത്, ഇപ്പോൾ ഹെല്പ് ഡെസ്കും ആയി പരാതി സ്വീകരിക്കാൻ വരുന്നത് പഞ്ചായത്ത് തി രഞ്ഞെടുപ്പ് മുന്നിൽ കണ്ടാണന്നും, കാലാവധി തീരുമ്പോൾ ആണോ ഹെല്പ് ഡസ്ക് എന്നും ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടുവാൻ വേണ്ടി മാത്രമാണെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മുണ്ടക്കയം മണ്ഡലം കമ്മിറ്റി ആരോപിച്ചു. വ്യാപകമായരീതിയിൽ കാർഷീക മേഖലയിൽ വന്യ ജീവികൾ വന്ന് കൃഷി നശിപ്പിച്ചപ്പോൾ യാതൊന്നും സർക്കാരിനുപോലും ചെയ്യുവാൻ കഴിഞ്ഞിട്ടില്ല. അങ്ങനെയിരിക്കെ പഞ്ചായത്ത് വഴിയുള്ള പരാതി സ്വീകരിക്കൽ എന്തിനു വേണ്ടിയാണെന്നും ഇങ്ങനെ നട ക്കാത്ത കാര്യത്തിന് ആളുകളെ ബുദ്ധിമുട്ടിക്കേണ്ടതുണ്ടോ എന്നും കോൺഗ്രസ്‌ കുറ്റപ്പെടുത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മണ്ഡലം തലത്തിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ്‌ കെ. എസ്. രാജു അധ്യക്ഷതവഹിച്ചു. യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി പ്രെകാശ് പുളിക്കൻ, റോയ് കപ്പലുമാക്കൽ, ബോബി. കെ. മാത്യു, സെബാസ്റ്റിയൻ ചുള്ളിത്തറ, ടി. ടി. സാബു, എൻ. ആർ. സുരേഷ്, ബി. ജയചന്ദ്രൻ, വി. ടി. അയൂബ് ഖാൻ, സാബു മടിക്കാങ്കൻ, ജോൺസൺ, ഷീബാ ദിഫൈൻ,സൂസമ്മ മാത്യു, ജിനീഷ് മുഹമ്മദ്‌, അരുൺ കൊ ക്കാപ്പള്ളി,അബു ഉ ബൈദത്ത്, ഷാഹുൽ വണ്ടൻ പതാൽ, കോശി, എന്നിവർ പ്രെസങ്ങിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed