കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

0
f220ce81-88a0-4033-a1db-dfbde742313d

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ ജനകീയ സ്വീകരണം. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.

പദ്ധതി യാഥാർത്ഥ്യമാക്കിയ യുഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനും അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച പൊതുയോഗം പരിപാടിക്ക് കൊഴുപ്പേകി. സ്ത്രീകളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉതകുന്ന ഈ ജനക്ഷേമ പദ്ധതിയെ വലിയ ആവേശത്തോടെയാണ് നാട്ടുകാർ സ്വീകരിച്ചത്.

പരിപാടിയുടെ ഭാഗമായി ബസുകളിലെ യാത്രക്കാർക്കും നാട്ടുകാർക്കും മധുരം വിതരണം ചെയ്ത് പ്രവർത്തകർ സന്തോഷം പങ്കുവെച്ചു. നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും പ്രതിബദ്ധമായ യുഡിഎഫ് സർക്കാരിന്റെ ചരിത്രപരമായ ചുവടുവെപ്പാണ് ‘പ്രിയദർശിനി’ പദ്ധതിയെന്ന് യോഗത്തിൽ സംസാരിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു.

ഡിസിസി അംഗങ്ങൾ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാർ, ത്രിതല ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, മണ്ഡലം ഭാരവാഹികൾ, വിവിധ പോഷകസംഘടനാ പ്രസിഡന്റുമാർ, വാർഡ് പ്രസിഡന്റുമാർ, ബൂത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *