കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

പാറത്തോട് പഞ്ചായത്ത് വികസന സെമിനാർ: 7.45 കോടി രൂപയുടെ പദ്ധതിരേഖ അവതരിപ്പിച്ചു; അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു…പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ് അധ്യക്ഷത വഹിച്ചു.

0
810c61ed-5980-4c69-96f2-a729f86bdccd

പാറത്തോട്: 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി പാറത്തോട് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ് അധ്യക്ഷത വഹിച്ചു.

പദ്ധതി തുകയായ 7,45,04,000 (ഏഴ് കോടി നാൽപ്പത്തഞ്ച് ലക്ഷത്തി നാലായിരം) രൂപയുടെ ഒരു ശതമാനം വീതം എല്ലാ വർഷവും ഇന്നവേറ്റീവ് പദ്ധതികൾക്കായി മാറ്റിവയ്ക്കണമെന്ന് സെമിനാറിൽ നിർദ്ദേശമുയർന്നു. പ്രാദേശിക വികസനത്തോടൊപ്പം ജനങ്ങളുടെ തൊഴിൽപരവും ശാരീരികവുമായ ഉന്നമനം ലക്ഷ്യമിട്ടുള്ള നിരവധി പുതിയ പദ്ധതികളാണ് ഇത്തവണ ചർച്ചയായത്.

പ്രധാന നിർദ്ദേശങ്ങൾ:

• നീന്തൽ പരിശീലനം: പി.എസ്.സി പരീക്ഷാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ പ്രത്യേക നീന്തൽ പരിശീലന പദ്ധതി.

• ആരോഗ്യവും കായികവും: വയോജനങ്ങൾക്കും യുവാക്കൾക്കുമായി ഓപ്പൺ ജിമ്മുകൾ, കുട്ടികൾക്കായി കായിക പരിശീലനം, ഹെൽത്ത് ക്ലബ്ബുകൾ.

• വനിതാ ശാക്തീകരണം: ടൂവീലർ ഡ്രൈവിംഗ് പരിശീലനം, സ്വയംതൊഴിൽ ലക്ഷ്യമിട്ട് കൂൺ കൃഷി പരിശീലനം.

• സാംസ്കാരികം: പഞ്ചായത്ത് ഓഫീസിൽ പുതിയ ലൈബ്രറി, കലാ-കായിക മത്സരങ്ങളിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് പഞ്ചായത്ത് തലത്തിൽ അനുമോദനം.

• പരിസ്ഥിതി: തോടുകളിൽ അടിഞ്ഞുകൂടിയ മണ്ണും മണലും നീക്കം ചെയ്യാനുള്ള നടപടികൾ.

ഇടക്കുന്നം സി.എസ്.ഐ ഊരുകൂട്ടത്തിന് അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചതായി എം.എൽ.എ അറിയിച്ചു.

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിഭന്യ വിജയൻ പദ്ധതിരേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ട്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.ജെ. തോമസ് കട്ടയ്ക്കൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അബ്ദുൽ അസീസ്, മേഴ്സി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

മെമ്പർമാരായ സരിത പ്രസാദ്, സജി കുരീക്കാട്ട്, വിജയമ്മ വിജയലാൽ, സുമീന അലിയാർ, രഞ്ജിത്ത് വി.റ്റി, മാർട്ടിൻ തോമസ്, ഫിലോമിന റെജി, നിഷാമോൾ കെ.കെ, ബിജോജി തോമസ്, എം.കെ. മോഹനൻ, രേണുക സാബു, വി.എം. ഷാജഹാൻ, ജോസഫ് മാത്യു, വിൻസെന്റ് മാത്യു, ജാക്വിലിൻ സെബാസ്റ്റ്യൻ, സൈമ സഹീർ, പഞ്ചായത്ത് സെക്രട്ടറി എസ്. റാണി, ആസൂത്രണ സമിതി അംഗങ്ങൾ, വിവിധ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed