മുണ്ടക്കയം: മുണ്ടക്കയത്ത് റോഡ് പണിയുടെ ഭാഗമായി നടക്കുന്ന ഓട നിർമ്മാണത്തിൽ അശാസ്ത്രീയതയെന്ന് ആരോപണം. മുണ്ടക്കയം ഇളകാട് റോഡിൽ നിന്നും പ്ലാപ്പള്ളി റോഡിലേക്കുള്ള ഏന്തയാർ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് മുൻപിലൂടെ കടന്നുപോകുന്ന ലിങ്ക് റോഡിന്റെ നിർമ്മാണത്തിലാണ് അപാകത ചൂണ്ടിക്കാട്ടി പ്രദേശവാസി രംഗത്ത് വന്നത്.
ഓടയുടെ സൈഡ് വാർക്കുന്നതിനായി 10, 12 mm തലത്തിലുള്ള കമ്പികൾ ഉപയോഗിക്കേണ്ടതിന് പകരം 15 ഇഞ്ച് അകലത്തിൽ 8 mm കമ്പികൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് റോഡിന്റെ ദീർഘകാല നിലനിൽപ്പിന് ഭീഷണിയാണെന്നാണ് പരാതി. നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകത ചൂണ്ടിക്കാട്ടി പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്ന് ആരോപണം ഉയരുന്നുണ്ട്.
പരാതി നൽകിയതിൽ പ്രകോപിതനായ കോൺട്രാക്ടർ പ്രദേശവാസിയായ അബ്ദു ആലസംപാട്ടിലിനെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…