അരുവിത്തുറ: അന്തർ ദേശീയ ക്വിസ് മത്സരത്തിൽ സെ. ജോർജ് കോളജ് അരുവിത്തുറ ചാമ്പ്യൻമാരായി. തിരുവല്ല മാക് ഫാസ്റ്റ് കോളജിൽ നടന്ന മത്സരത്തിലാണ് സെ. ജോർജ് കോളജ് മറ്റ് ആറ് കോളജുകളെ പിന്തള്ളി ജേതാക്കളായത്. കോളജിനെ പ്രതിനിധികരിച്ച് ഫുഡ് സയൻസ് വിദ്യാർത്ഥികളായ ഫാത്തിമത്ത് സുഹറ, ക്രിസ്റ്റോ ജോസഫ് സുനിൽ എന്നിവരാണ് പങ്കെടുത്തത്. ആകെയുള്ള നാല് റൗണ്ടുകളിൽ നിന്ന് 85 പോയ്ൻ് കരസ്ഥമാക്കിയാണിവർ വിജയികളായത്. ഇതോടൊപ്പം 12 ടീമുകൾ പങ്കെടുത്ത പാചക മത്സരത്തിൽ സെ. ജോർജ് കോളജിലെ തന്നെ കെവിൻ തോമസ്, ഹനിയേൽ ഷാജി , അഗസ്റ്റിൻ വടക്കേൽ എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനം നേടി. ഈ വിഭാഗത്തിൽ മൂന്നാർ കേറ്ററിംഗ് കോളജിനാണ് ഒന്നാം സ്ഥാനം.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…