കാത്തിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നാളിതുവരെ സാധിക്കാത്ത എം.എൽ.എ കാഞ്ഞിരപ്പള്ളിയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് തുണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
നിർമ്മാണ ജോലികൾ ഇഴഞ്ഞു നീങ്ങിയിട്ടും കാഞ്ഞിരപ്പള്ളി എം.എൽ.എ. കാഴ്ചക്കാരനായി നോക്കി നിൽക്കുകയാണെന്നും അടിയന്തരമായി ബൈപ്പാസ് നിർമ്മാണം പൂർത്തീകരിച്ച് കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതകുരുക്ക് ഒഴിവാക്കിയില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും സജി പറഞ്ഞു .തൃണമൂൽ കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .കോട്ടയം ജില്ലാ കോർഡിനേറ്റർ ഗണേഷ് ഏറ്റുമാനൂർ അധ്യക്ഷത വഹിച്ചു .
ഈ വിഷയം ഉന്നയിച്ചു കൊണ്ട് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു .പ്രഫ.ബാലു ജി വെള്ളിക്കര, അഡ്വ. സെബാസ്റ്റ്യൻ മണിമല, വിപിൻ രാജു ശൂരനാടൻ,സന്തോഷ് മൂക്കിലക്കാട്ട്, അജ്മൽ പി അബു, അഫ്സൽ പി.എ , ജിജോഷ് പി ആർ, നൗഫൽ കെ എ, ഷിജാസ് ഷാജി, ലിജോ ജോർജ് കേള്ളിയംപറമ്പ്, ഷിനാജ് കൊട്ടാരപ്പറമ്പിൽ, റിൻഷാദ് റഷീദ്, സഫ്വാൻ കെ സിനാജ് , നിസാദ് എന്നിവർ പ്രസംഗിച്ചു
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…