ചിറക്കടവ്: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആത്മ കോട്ടയത്തിൻ്റെയും ചിറക്കടവ് കൃഷിഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ ചിറക്കടവ് കൃഷി ഭവനിൽ വച്ച് 24, 25 തീയതികളിലായിട്ട് രണ്ടു ദിവസത്തെ തേനീച്ച വളർത്തൽ പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചത്.ചിറക്കടവ് പഞ്ചായത്തിലെ മികച്ച തേനീച്ച കർഷകൻ പുരസ്കാരം നേടിയ അഡ്വ ജോസ് സിറിയക്ക് ക്ലാസ്സ് നയിച്ചു .തുടർന്ന് അദ്ദേഹത്തിൻ്റെ തേനീച്ച ഫാമിലുള്ള വിവിധ തരത്തിൽ പെട്ട തേനീച്ചകളെ കർഷകർക്ക് കാണിച്ചു കൊടുക്കുകയും, തേനുപയോഗിച്ചും തേനീച്ച ഉല്പാദിപ്പിക്കുന്ന മെഴുകുപയോഗിച്ചും നിർമ്മിച്ചെടുക്കുന്ന വിവിധ മല്യവർദ്ധിത ഉല്പന്നങ്ങളെക്കുറിച്ചും കർഷകർക്ക് പ്രായോഗിക പരിശീലനം നല്കി. പരിശീലന പരിപാടിയിൽ പങ്കെടുത്തവർക്ക് ചിറക്കടവ് കൃഷി ഓഫീസർ ശ്രീമതി പ്രജിത പ്രകാശ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പരിപാടിയിൽ കൃഷി അസിസ്റ്റൻറ് ശ്രീജ മോഹൻ, ശ്രീ ജയിംസ് കുഴിക്കാട്ട് ,ഇന്ദു ഗോപാൽ, അമൽ, ഇന്ദിരാഭായി, A. P. ഫാസിൽ തുടങ്ങിയവർ സംസാരിച്ചു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…